കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ശബരിമല ദര്‍ശനത്തിനായി ഇന്നെത്തും

Web Desk
Posted on November 21, 2018, 8:29 am

നാഗര്‍കോവില്‍ : കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ശബരിമല ദര്‍ശനത്തിനായി ഇന്നെത്തും. നാഗര്‍കോവില്‍ മുത്താരമ്മന്‍ കോവിലില്‍ നിന്ന് കെട്ടുനിറച്ചാണ് യാത്രതിരിച്ചത്. ഇന്ന് രാവിലെ അദ്ദേഹം ശബരിമലയില്‍ ദര്‍ശനത്തിനെത്തുെമന്നാണ് സൂചന. ശബരിമലയിൽ പിടിവിട്ടുപോയതിന്റെ ജാള്യത മറയ്ക്കാൻ കൂടുതൽ നേതാക്കളെ എത്തിക്കാനാണ് സംഘപരിവാർ ശ്രമം

സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ എന്നപേരിൽ ഇന്നലെ  വി മുരളീധരന്‍ എം പി സന്നിധാനത്ത് ഉണ്ടായിരുന്നു. നടപ്പന്തലില്‍ ഭക്തര്‍ക്കൊപ്പം മുരളീധരന്‍ നാമ ജപവും നടത്തിയിരുന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരും ശബരിമലയില്‍ ദര്‍ശനത്തിനെത്തിയിരുന്നു .