തിരുവനന്തപുരം: കഴിഞ്ഞദിവസത്തോട് കൂടി മരട് ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ എല്ലാ പ്രവർത്തനങ്ങളും അവസാനിച്ചു. 11,12 ദിവസങ്ങളിലായി നിലം പൊത്തിയത് തീര പരിപാലന നിയമം ലംഘിച്ച് കായലോരത്ത് നിർമിച്ച നാല് ഫ്ലാറ്റുകളാണ്. ഹോളി ഫെയ്ത്ത് എച്ച് ടു ഒ, ആൽഫാ സെറിൻ ഇരട്ട സമുച്ചയങ്ങൾ,ജെയ്ൻ കോരൽ കോവ്,ഗോൾഡൻ കായലോരം എന്നിവ പൊളിച്ചു നീക്കണമെന്ന് 2019മെയ് 8നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇന്ന് ആ കെട്ടിടങ്ങളെല്ലാം നിലംപൊത്തിയതോടെ തലസ്ഥാനത്തെ നൂറുകണക്കിന് അനധികൃത കെട്ടിടങ്ങളും മണ്ണടിയുമെന്ന ആശങ്കയിലാണ്. തിരുവനന്തപുരത്ത് 141 കെട്ടിടങ്ങള്‍ നിയമ വിരുദ്ധമായി നിര്‍മ്മിച്ചതും പൊളിക്കാന്‍ യോഗ്യവുമാണെന്ന് പ്രാഥമിക നിഗമനം. വിശദമായ കണക്കെടുപ്പ് ഉടന്‍. തലസ്ഥാനത്ത് കായലുകള്‍ കൈയേറി നിരവധി കൈയേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും നടന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്.
ആദ്യഘട്ടമെന്ന നിലയില്‍ നിയമലംഘകര്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കും. നഗരസഭാ പരിധിയിലാണ് കൂടുതലും ഇത്തരം നിര്‍മ്മാണങ്ങള്‍ നടന്നിട്ടുള്ളത്. കോവളം, വിഴിഞ്ഞം മേഖലയില്‍ 78 കെട്ടിടങ്ങളാണ് അനധികൃതമായി കെട്ടി ഉയര്‍ത്തിയതെന്ന് വ്യക്തമായിട്ടുള്ളത്. തീരദേശ പരിപാലന നിയമം അടക്കമുള്ള മാനദണ്ഡങ്ങളാണ് ഇവ ലംഘിച്ചിട്ടുള്ളത്. തലസ്ഥാനത്തെ കൈയേറ്റങ്ങള്‍ക്കെതിരെ പരിസ്ഥിതി വാദികള്‍ കൂട്ടമായും ഒറ്റയ്ക്കും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. മരട് വിധി എടുത്തുകാട്ടിയാണ് ഇവര്‍ കോടതിയില്‍ പോകുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നീതിപീഠത്തിനു മുന്നില്‍ ഹര്‍ജി നല്‍കുമെന്നാണു സൂചന. മരടിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ സംഘടിച്ചെത്തിയാല്‍ കോടതിക്കും കണ്ടില്ലെന്ന് നടിക്കാനാകില്ല.
കരമനയാര്‍, വെള്ളായണി കായര്, ആക്കുളം, ശംഖുംമുഖം, വേളി തുടങ്ങിയ പ്രദേശങ്ങളിലാണ് അനധികൃത കൈയേറ്റങ്ങള്‍ കൂടുതലായുള്ളത്. കായല്‍ നികത്തിയും കൈയേറിയുമാണ് ഫ്ളാറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതൊക്കെ നഗരസഭാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണെന്നും സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. വന്‍കിട ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് പെര്‍മിറ്റും മറ്റും നേടിയത്. നഗരസഭാ സെക്രട്ടറി ദീപ ഇത്തരം അനധികൃത നിര്‍മാണങ്ങള്‍ നേരത്തെ കൈയോടെ പിടികൂടുകയും പെര്‍മിറ്റുകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. നടപടികൾ ശക്തമാകുന്നതോടെ ഇനിയും അനധികൃതക്കെട്ടിടങ്ങൾ നിലംപൊത്തുന്നത് മലയാളികൾ കാണേണ്ടിവരും.
English summary: More buildings are being demolished in Thiruvananthapuram
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.