October 2, 2022 Sunday

Related news

August 10, 2022
July 23, 2022
July 12, 2022
June 15, 2022
June 14, 2022
May 31, 2022
May 12, 2022
March 25, 2022
March 25, 2022
February 16, 2022

ചൈനീസ് വ്യാപാരബന്ധങ്ങളിൽ കൂടുതൽ നിയന്ത്രണം

Janayugom Webdesk
ന്യൂഡൽഹി
July 24, 2020 10:52 pm

അതിർത്തി പ്രശ്നം രൂക്ഷമായി തുടരുന്നതിനിടെ ചൈനയുമായുള്ള വ്യാപാര ബന്ധങ്ങളിൽ ഇന്ത്യ കർശന നിയന്ത്രണം ഏർപ്പെടുത്തി. ചൈനയിൽ നിന്നുള്ള ഉല്പന്നങ്ങൾ, സേവനങ്ങൾ എന്നിവ വാങ്ങുന്നത്, മറ്റ് ജോലികളുമായി ബന്ധപ്പെട്ട കരാറുകൾ എന്നിവയ്ക്കാണ് ദേശസുരക്ഷയുടെ പേരിൽ ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയത്. 2017ലെ പൊതുധന ചട്ടങ്ങൾ ( ജനറൽ ഫിനാ‍ൻഷ്യൽ റൂൾസ്) ഭേദഗതി വരുത്തിയാണ് ഇന്നലെ മുതൽ പുതിയ വിലക്കുകൾ ഏർപ്പെടുത്തിയത്.

ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള കരാറുകാർക്ക് ഇനി ഇന്ത്യയിൽ പണികൾ ഏറ്റെടുക്കുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ഇന്ത്യയിൽ രജിസ്ട്രേഷനുള്ള കമ്പനികൾക്ക് മാത്രമേ ഇനി കരാറുകൾ ഏറ്റെടുക്കാൻ കഴിയൂ. രജിസ്ട്രേഷൻ ലഭിക്കുന്നതിന് ആഭ്യന്തരം, വിദേശകാര്യം എന്നീ മന്ത്രാലയങ്ങളിൽ നിന്നുള്ള ക്ലിയറൻസ് ലഭിക്കണം.

ഈ നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാരുകൾക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രം കത്തയച്ചു. എന്നാൽ മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ വാങ്ങുന്നതിന് 2020 ഡിസംബർ 31 വരെ ഇളവ് അനുവദിച്ചിട്ടുണ്ട്.

ENGLISH SUMMARY:More con­trol over Chi­nese trade relations
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.