January 27, 2023 Friday

ആശ്വസിക്കാറായിട്ടില്ല, കൂടുതൽ ജാഗ്രത അനിവാര്യം: കർശന പരിശോധനയും നിയന്ത്രണവും തുടരും

Janayugom Webdesk
April 21, 2020 7:44 pm

പൊലീസ് പരിശോധന കർശനമാക്കുന്നു. സംസ്ഥാനത്ത് ഇന്ന് 19 കൊറോണ കേസുകൾ കൂടെ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പരിശോധന കർശനമാക്കുന്നത്. സംസ്ഥാനത്ത് 19 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പ്രതിദിന വാർത്താ സമ്മേളനത്തിലാണ് അറിയിച്ചത്. ഇതിൽ 10 പേരും കണ്ണൂരിൽ നിന്നുള്ളവരാണ് പാലക്കാട് നാല് പേർക്കും കാസർകോട് മുന്ന് പേർക്കും മലപ്പുറം, കൊല്ലം 1 വീതം ആൾക്കാർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വീണ്ടും ആശങ്ക. നിലവിൽ കേരളം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്. ഒറ്റയക്കത്തിൽ പിടിച്ചു നിർത്തിയ രോഗികളുടെ എണ്ണം ആശാവഹം തന്നെയായിരുന്നു. എന്നാൽ ഇന്ന് ഒരു ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നവർധന ഏറെ ആശങ്ക ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ കർശനമായി തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ കണ്ണൂരിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ജില്ലയില്‍ രോഗബാധ വര്‍ധിക്കുകയാണെന്നും ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ വാഹനത്തിലും പൊലീസ് പരിശോധന നടത്തും. ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന ഏര്‍പ്പെടുത്തി. റോഡില്‍ ഇറങ്ങുന്ന എല്ലാ വാഹനങ്ങളും ഒരു പൊലീസ് പരിശോധനക്കെങ്കിലും വിധേയമാകുമെന്ന് ഉറപ്പിക്കും. ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങള്‍ പൂര്‍ണ്ണമായി സീല്‍ ചെയ്തു. പൊലീസ് അനുവദിക്കുന്ന ചുരുക്കം മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമേ തുറക്കാവൂ. അവശ്യ വസ്തുക്കള്‍ ഹോം ഡെലിവറിയായി എത്തിക്കാന്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും കോള്‍ സെന്‍്ററുകള്‍ നിലവിലുണ്ട്. മറ്റ് ജില്ലയില്‍ പ്രഖ്യാപിച്ച ഇളവുകള്‍ കണ്ണൂരിനും ബാധകമാണെന്ന് തെറ്റിദ്ധരിച്ച്‌ കുറേ പേര്‍ ഇന്ന് റോഡില്‍ ഇറങ്ങി. കണ്ണൂര്‍ അടക്കം നാലു ജില്ലകള്‍ റെഡ് സോണിലാണ്. ഇത് മനസ്സിലാക്കി ജനങ്ങള്‍ സഹകരിക്കണം.”- അദ്ദേഹം പറഞ്ഞു. ഇന്ന് സംസ്ഥാനത്ത് 19 പോസ്റ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗ വ്യാപനം പ്രവ‍ചനങ്ങൾക്ക് അതീതമാണെന്നും ഒരു തരത്തിലും ജാഗ്രത കുറവ് ഉണ്ടാകരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതി‌ർത്തിയിലും നിയന്ത്രണം കർശനമാക്കണം. പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത് തമിഴ്നാട്ടിൽ നിന്ന് വന്നവർക്ക്, അതിർത്തിയിൽ നിയന്ത്രണങ്ങൾ കർക്കശമാക്കണം. പാലക്കാട് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത് തമിഴ്നാട്ടിൽ നിന്നും എത്തിയവർക്കാണ് .നാം കടന്ന് പോകുന്നന്നത് വളരെ വിഷമം പിടിച്ച നാളുകളിലൂടെയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ നാട് മാത്രമല്ല, രാജ്യമായാലും ലോകമായാലും ഈ മഹാമാരിയുടെ പിടിയിലകപ്പെട്ടാണ് നിൽക്കുന്നത് വളരെ വലിയ തോതിലുള്ള ആപത്ത് വന്ന് കഴിഞ്ഞു, ഇനി വരാനിരിക്കുന്നന ആപത്ത് ഏത് തരത്തിലാണെന്ന് കണ്ടറിയണം, ഇത് ഒട്ടേറേ മനുഷ്യ ജീവൻ കവരുന്നു, നാടും ജീവിതവും സ്തംഭിച്ചിരിക്കുന്നു ഇതുണ്ടാക്കുന്ന പ്രത്യാഘാതം വരും നാളുകളിൽ വലുതായിരിക്കും.

Eng­lish sum­ma­ry: Covid 19, more cau­tion is nec­es­sary, ​​strict scruti­ny and con­trol will con­tin­ue in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.