ഡാലസ് കൗണ്ടിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടാകാത്തതിനാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും മുഖം മറയ്ക്കുന്നതും
ശനിയാഴ്ച മുതല്‍ വീണ്ടും നിര്‍ബന്ധമാക്കുന്നതായി ഡാലസ് കൗണ്ടി ജഡ്ജി ക്ലെജെന്ങ്കിന്സ് ഏപ്രില്‍ 16 വ്യാഴാഴ്ച നടത്തിയ പ്രസ് ബ്രീഫിങ്ങില്‍ അറിയിച്ചു.വ്യാഴാഴ്ച മാത്രം കൗണ്ടിയില്‍ 80 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുകയും ഏഴു പേര് മരിക്കുകയും ചെയ്തതായും ജഡ്ജി അറിയിച്ചു.
മരിച്ചവര്‍ ഏഴു പേരും പ്രായമുള്ളവരായിരുന്നുവെന്നും അതില്‍ മൂന്നു പേര് ലോങ് ടേം കെയര്‍ ഫെസിലിറ്റിയില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം
ചൂണ്ടിക്കാട്ടി.അനാവശ്യമായ യാത്ര ഒഴിവാക്കണം,നിങ്ങളേയും കുടുംബാംഗങ്ങളേയും കൊവിഡില്‍ നിന്നും സംരക്ഷിക്കുന്നതിന് ഇതു
നിര്‍ബന്ധമാണ്.അതുപോലെ അത്യാവശ്യ സര്‍വീസിലുള്ളവരും മാസ്ക്ക് ധരിക്കേണ്ടതു വളരെ നിര്‍ബന്ധമാണ്.ബസ്സില്‍ യാത്ര ചെയ്യുന്നവര്‍,
പബ്ലിക്ക് ട്രാന്സ്പോര്ട്ടേഷന് ഉപയോഗിക്കുന്നവര്‍,കാറില്‍ യാത്ര ചെയ്യുന്നവര്‍ തുടങ്ങി എല്ലാവരും മുഖം മൂടി മാത്രമേ പുറത്തിറങ്ങാവൂ
എന്നും ജഡ്ജി പറഞ്ഞു.
വ്യാഴാഴ്ച (ഏപ്രില്‍ 16) രാത്രി ലഭ്യമായ കണക്കുകള്‍ പ്രകാരം ഡാലസ് കൗണ്ടിയില്‍ മാത്രം 1788 സ്ഥിരീകരിച്ച കോവിഡ് 19 കേസ്സുകളും 32 മരണവും സംഭവിച്ചിട്ടുണ്ട്.
ENGLISH SUMMARY: More deaths in Dallas County; From Saturday the face mask was made compulsory
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.