March 30, 2023 Thursday

Related news

February 24, 2023
February 2, 2023
January 20, 2023
October 11, 2022
April 28, 2022
February 1, 2022
November 24, 2021
October 13, 2021
September 13, 2021
July 1, 2021

ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് നൈപുണി പോഷണത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍

Janayugom Webdesk
തിരുവനന്തപുരം
July 1, 2021 6:33 pm

ഉന്നത വിദ്യാഭ്യാസം നേടിയതും തൊഴില്‍ രഹിതരുമായ യുവജനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നൈപുണി പരിശീലനം ഏര്‍പ്പെടുത്തി അനുയോജ്യമായ തൊഴില്‍ സാധ്യതകള്‍ ഒരുക്കുമെന്ന് തദ്ദേശ സ്വയഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

സുസ്ഥിര വികസന സൂചികയില്‍ 2020–21 വര്‍ഷത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ കേരളത്തിന് നീതി ആയോഗ് നല്‍കിയ സുസ്ഥിര വികസന രേഖ ഏറ്റുവാങ്ങുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ നീതി ആയോഗിലെ ഉപദേശക സന്‍യുക്ത സമദ്ദാര്‍ ഐ.എ.എസ് രേഖ കൈമാറി.

സുസ്ഥിര വികസന സൂചികയില്‍ കേരളം തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. 2018 മുതല്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ മറികടന്ന് കേരളം മികവ് തെളിയിക്കുന്നുണ്ട്. വിശപ്പ് രഹിത പദ്ധതി, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ലിംഗനീതി, ശുദ്ധമായ വെള്ളവും ശുചിത്വ പരിപാലനവും, സാര്‍വ്വത്രിക വൈദ്യുതീകരണം, സാമ്ബത്തിക വികസനവും തൊഴില്‍ ലഭ്യതയും, വ്യവസായ രംഗത്തെ

നൂതനമായ ഇടപെടലുകള്‍, പാര്‍പ്പിട സൗകര്യം, മികവാര്‍ന്ന ക്രമസമാധാന പാലനം തുടങ്ങിയ സൂചികകളില്‍ കേരളം ഉയര്‍ന്ന റാങ്കിലാണ്. ആത്മഹത്യ നിരക്ക് കുറയ്ക്കല്‍, വ്യവസായം, അടിസ്ഥാന സൗകര്യ വികസനം, പൈപ്പ് വഴിയുള്ള ജലവിതരണം തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് നീതി ആയോഗ് ഉപദേശക സന്‍യുക്ത സമദ്ദാര്‍ പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിലൂടെയും തുല്യത ഉറപ്പുവരുത്തുന്ന ക്യാമ്ബയിനുകളിലൂടെയും മാനസീകാരോഗ്യം ഉറപ്പുവരുത്തുന്ന രീതിയില്‍ പിന്തുണ നല്‍കിയും ആത്മഹത്യാ പ്രവണത ഇല്ലാതാക്കാനുള്ള ശ്രമത്തില്‍ സര്‍ക്കാരും പൊതുസമൂഹവും ഇടപെടല്‍ നടത്തുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

അഭ്യസ്തവിദ്യരുടെ ഡിജിറ്റല്‍ തൊഴില്‍ പദ്ധതി, വായ്പാടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവനദാതാക്കളുടെ മള്‍ട്ടി ടാസ്‌ക് സംഘങ്ങള്‍, വിപണന ശൃംഘല തുടങ്ങിയ തൊഴില്‍ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനവും നിക്ഷേപ സാഹചര്യങ്ങള്‍ വര്‍ധിപ്പിച്ച്‌ സര്‍ഗാത്മക വികസന സാധ്യതകള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.

സുസ്ഥിര വികസന പദ്ധതികള്‍ ഏകോപിപ്പിക്കുന്ന വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ അനുപമ ഐ.എ.എസ്, അലന്‍ ജോണ്‍, സൗമ്യ ഗുഹ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കാളികളായി.

Eng­lish Sum­ma­ry : More employ­ment will be made by skilled train­ing says Min­is­ter Govin­dan Master

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.