17 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 15, 2025
March 14, 2025
March 13, 2025
March 13, 2025
March 12, 2025
March 12, 2025
March 12, 2025
March 11, 2025
March 10, 2025
March 10, 2025

ബത്തേരി കോഴക്കേസിൽ കൂടുതല്‍ തെളിവുകള്‍

Janayugom Webdesk
കണ്ണൂർ
November 9, 2021 11:23 pm

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഒന്നാം പ്രതിയും സികെ ജാനു രണ്ടാം പ്രതിയുമായ ബത്തേരി കോഴക്കേസിൽ കൂടുതൽ ശബ്ദരേഖകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ബിജെപിയെ കൂടുതല്‍ കുരുക്കിലാക്കുന്നതും കോഴയുടെ പേരില്‍ രൂപംകൊണ്ട വിഭാഗീയത രൂക്ഷമാക്കുന്നതുമാണ് ലഭിച്ച തെളിവുകള്‍. ബത്തേരിയിൽ സ്ഥാനാർത്ഥിയാകുന്നതിന് വേണ്ടി കെ സുരേന്ദ്രൻ, സി കെ ജാനുവിന് ലക്ഷങ്ങൾ നൽകിയെന്ന ജെആർപി നേതാവ് പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തൽ സ്ഥിരീകരിക്കുന്ന തെളിവുകളാണ് പ്രസീതയുടെ മൊബൈൽ ഫോണിൽ നിന്നും ക്രൈംബ്രാഞ്ചിന് ലഭിച്ചത്.

ഇതേതുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും സി കെ ജാനുവിനെയും ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. കൂടുതൽ ശബ്ദരേഖകൾ ലഭിച്ചതോടെ ബത്തേരി കോഴക്കേസിൽ തലയൂരാൻ ശ്രമിക്കുന്ന ബിജെപിക്ക് കുരുക്ക് വീണ്ടും മുറുകിയിരിക്കുകയാണ്. പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ആഞ്ഞടിക്കാൻ ആയുധമായി കോഴക്കേസ് കൊണ്ടുനടക്കുന്ന വിഭാഗത്തെ ശാന്തമാക്കാൻ നേതൃത്വം പെടാപ്പാടുപെടുന്നതിനിടയിലാണ് ക്രൈംബ്രാഞ്ചിന് കൂടുതൽ തെളിവ് ലഭിച്ച വിവരം പുറത്ത് വരുന്നത്. സുരേന്ദ്രനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ശക്തമായ ആവശ്യം നിലനിൽക്കെ ഇത്തരം സംഭവങ്ങൾ നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

eng­lish summary:More evi­dence in Bath­ery bribery case

you may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 17, 2025
March 17, 2025
March 17, 2025
March 16, 2025
March 16, 2025
March 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.