28 March 2024, Thursday

Related news

March 6, 2024
February 14, 2024
February 12, 2024
February 2, 2024
January 19, 2024
January 16, 2024
January 16, 2024
January 2, 2024
December 4, 2023
November 28, 2023

കൊച്ചിയില്‍ നിന്ന് യൂറോപ്പിലേക്ക് 22 മുതല്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍

Janayugom Webdesk
കൊച്ചി
August 16, 2021 1:49 pm

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യൂറോപ്പിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്നു. കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയുടെ വികസനത്തിനും പുതിയ വിമാന സര്‍വീസുകള്‍ വഴിയൊരുക്കുമെന്ന് സിയാല്‍ അധികൃതര്‍ പറഞ്ഞു. 22 മുതല്‍ ആഴ്ചയില്‍ മൂന്നുവട്ടം എയര്‍ ഇന്ത്യ ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും സര്‍വീസ് നടത്തും. ഞായര്‍, വെള്ളി, ബുധന്‍ ദിവസങ്ങളിലാണ് ലണ്ടന്‍-കൊച്ചി-ലണ്ടന്‍ സര്‍വീസ് നടത്തുക.

പ്രതിവാര സര്‍വീസാണ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്. ബുക്കിങ് തുടങ്ങി ആദ്യദിനം തന്നെ രണ്ട് സര്‍വീസിന്റെ മുഴുവന്‍ ടിക്കറ്റും വിറ്റുപോയതായി സിയാല്‍ എംഡി എസ് സുഹാസ് പറഞ്ഞു. പുതിയ സമയക്രമ പട്ടിക അനുസരിച്ച് ഞായര്‍ പുലര്‍ച്ചെ മൂന്നിന് ലണ്ടനില്‍ നിന്ന് കൊച്ചിയില്‍ എത്തുന്ന എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം പകല്‍ 1.20ന് മടങ്ങും. ബുധന്‍ പുലര്‍ച്ചെ 3.45ന് എത്തി 5.50ന് തിരികെപ്പോകും. വെള്ളി പുലര്‍ച്ചെ 3.45ന് എത്തി പകല്‍ 1.20ന് മടങ്ങും. കൂടാതെ ഈ മേഖലയില്‍ കൂടുതല്‍ എയര്‍ലൈനുകളെ ആകര്‍ഷിക്കാന്‍ സിയാല്‍ പാര്‍ക്കിങ്, ലാന്‍ഡിങ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

Eng­lish summary:more flights from Kochi to Europe

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.