29 March 2024, Friday

Related news

December 27, 2023
September 30, 2023
July 27, 2023
June 20, 2023
February 24, 2023
January 31, 2023
January 29, 2023
January 6, 2023
December 21, 2022
August 5, 2022

തോട്ടം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ

Janayugom Webdesk
കൊച്ചി
December 14, 2021 6:18 pm

തോട്ടംമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾസൃഷ്ടിക്കാനുതകും വിധമാണ് വടക്ക് കിഴക്കൻസംസ്ഥാനങ്ങളിലും ഒഡിഷയിലും തോട്ടവിളകളുടെ കൃഷി വ്യാപിക്കുന്നതെന്ന് കേരള കാർഷിക സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ ആർ ചന്ദ്രബാബു. ഇരുപത്തി നാലാമത് തോട്ടവിളസിംപോസിയം ഉദ്ഘാടനം ചെയ്ത്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്പൈസസ് ബോർഡ് ചെയർമാൻ എ ജി തങ്കപ്പൻ അദ്ധ്യക്ഷനായിരുന്നയോഗത്തിൽ ബോർഡ് സെക്രട്ടറി ഡി സത്യൻ ഐ എഫ് എസ് മുഖ്യ പ്രഭാഷണം നടത്തി.

കർണ്ണാടക സർവ്വകലാശാല ഗവേഷണവിഭാഗം ഡയറക്റ്റർ ഡോ എച്ച് പി മാഹേശ്വരപ്പ, എം പി ഇ ഡി എ ചെയർമാൻ കെ എസ് ശ്രീനിവാസ് ഐ എ എസ്, കൊച്ചിൻ സ്പെഷൽ എക്കണോമിക് സോൺ ഡവലപ്പ്മെന്റ് കമ്മീഷണർ ഡി വി സ്വാമി ഐ എ എസ് എന്നിവർപ്രത്യേകംപ്രഭാഷണങ്ങൾ നടത്തി.
ഡോ എ ബി രമശ്രീ സ്വാഗതവും ഡോ കെ ധനപാൽ കൃതജ്ഞതയും പറഞ്ഞു. തോട്ടവിളകളുടെ വിവിധഗവേഷണ മേഖലകളിൽ നിന്നുള്ള 120 ശാസ്ത്രജ്ഞരാണ്പങ്കെടുക്കുന്നത്. ഏഷ്യാ ആൻഡ് പസഫിക്ക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്റ്ററായിരുന്ന ഡോ പി രത്തിനം ചെയർമാനായിരുന്ന ഉചയ്ക്ക് ശേഷം നടന്ന സെഷനിൽ റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്റ്റർ ഡോ കെ എൻ രാഘവൻ ഐ ആർ എസ് അതിഥി പ്രഭാഷണം നടത്തി.

തോട്ടവിള അനുബന്ധ മേഖലകളെയും എങ്ങനെ സംരക്ഷിക്കാമെന്നതുംഅതിജീവനവുമാണ് പ്രധാനമായും ചർച്ച ചെയ്യുക. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ സ്പൈസസ് ബോർഡിന്റെ ഗവേഷണ വിഭാഗമായ ഇടുക്കി മൈലാടുംപാറയിലെ ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് പ്ളാക്രോസിമ്മിന് ആഥിത്യം വഹിക്കുക. സുഗന്ധവ്യഞ്ജനങ്ങൾ, കാപ്പി, തെയില, തേങ്ങ, റബർ, പാക്ക്, എണ്ണപ്പന തുടങ്ങിയ തോട്ടവിളകളിലെ ഗവേഷണ ഫലങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരിലും കർഷകരിലും എത്തിക്കുക എന്നലക്ഷ്യമിട്ടാണ് പ്ളാക്രോസിം എന്ന തോട്ടവിള സിംപോസിയം രണ്ട് വർഷത്തിലൊരിക്കൽസംഘടിപ്പിക്കുന്നത്. ഏറ്റവും അവസാനം 2019 ൽകാപ്പിബോർഡ് നേതൃത്വത്തിൽ ചിക്കമംഗ്ലൂരിലായിരുന്നുസംഗമം. 1978ലായിരുന്നു പ്രഥമ തോട്ടവിള സിംപോസിയം നടന്നത്.

ENGLISH SUMMARY:More jobs in the plan­ta­tion sector
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.