24 April 2024, Wednesday

Related news

August 28, 2023
April 29, 2023
January 2, 2023
July 30, 2022
April 25, 2022
April 19, 2022
March 16, 2022
March 14, 2022
March 9, 2022
February 3, 2022

ചൈനീസ് അതിര്‍ത്തികളില്‍ കൂടുതല്‍ സൈനിക വിന്യാസം

Janayugom Webdesk
ന്യൂഡല്‍ഹി
January 2, 2022 8:26 am

അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ കൂടുതല്‍ വിന്യാസം. ലഡാക്ക്, അരുണാചല്‍ പ്രദേശ് അതിര്‍ത്തികളിലാണ് അടിയന്തരമായി സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചത്. ഇന്ത്യന്‍ അതിര്‍ത്തികള്‍ക്ക് സമീപം ചൈന തങ്ങളുടെ സൈനികര്‍ക്ക് വേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൈനീസ് ആര്‍മിയുടെ പിന്മാറ്റം ഇനിയും നടക്കാത്ത മേഖലകളിലെ സേനയുടെ അളവും വര്‍ധിപ്പിച്ചു.

വടക്കന്‍ അതിര്‍ത്തികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും വികസനം സമഗ്രവുമായ രീതിയില്‍ നടക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. റോഡുകള്‍, എല്ലാ കാലാവസ്ഥയിലും ബന്ധിപ്പിക്കുന്നതിനുള്ള തുരങ്കങ്ങള്‍, നാല് തന്ത്രപ്രധാനമായ റയില്‍വേ ലൈനുകള്‍, ബ്രഹ്മപുത്രയ്ക്ക് കുറുകെയുള്ള അധിക പാലങ്ങളുടെ നവീകരണം. നിര്‍ണായകമായ ഇന്ത്യ‑ചൈന അതിര്‍ത്തി റോഡുകളിലെ പാലങ്ങളുടെ നവീകരണം, ഇന്ധനം, ആയുധങ്ങള്‍ എല്ലാം സംഭരിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം അരുണാചല്‍ പ്രദേശിന്റെ 15 സ്ഥലങ്ങളുടെ പേര് പുനര്‍നാമകരണം ചെയ്യുന്നുവെന്ന് ചൈന ഉത്തരവിറക്കിയിരുന്നു. ചൈനീസ് പേരുകള്‍ ഈ മേഖലകള്‍ക്ക് നല്‍കുന്ന രീതിയിലായിരുന്നു നടപടി. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ ഏഴോളം പ്രദേശങ്ങളെ പുനര്‍നാമകരണം ചെയ്യാന്‍ ചൈന ശ്രമിച്ചിരുന്നു. അന്നും ശക്തമായ പ്രതിഷേധമാണ് ഇന്ത്യ ഉയര്‍ത്തിയത്. ഇതിനിടെ ടിബറ്റന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര മന്ത്രിമാരും എംപിമാരും പങ്കെടുത്തതില്‍ എതിര്‍പ്പുമായി ചൈന രംഗത്തെത്തിയിരുന്നു.

ടിബറ്റിന്റെ തെക്കന്‍ ഭാഗം തങ്ങളുടേതെന്ന് ചൈന

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട് പ്രകോപനവുമായി ചൈന വീണ്ടും രംഗത്ത്. ടിബറ്റിന്റെ തെക്കന്‍ ഭാഗം പുരാതന കാലം മുതല്‍ തങ്ങളുടെ പ്രദേശമാണെന്ന് ചൈന ആവര്‍ത്തിച്ചു. അരുണാചലിന്റെ ഭാഗമായ 15 സ്ഥലങ്ങള്‍ക്ക് ചൈനീസ് പേര് പ്രഖ്യാപിച്ചത് പിന്‍വലിക്കില്ലെന്നും ചൈന വ്യക്തമാക്കി. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും പേരുമാറ്റത്തിലൂടെ യാഥാര്‍ത്ഥ്യം ഇല്ലാതാക്കാനാവില്ലെന്നും നേരത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വിഷയം ഇന്ത്യ അന്താരാഷ്ട്രതലത്തില്‍ ഉന്നയിച്ചേക്കും.

eng­lish sum­ma­ry; More mil­i­tary deploy­ment along the Chi­nese border

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.