Web Desk

പത്തനംതിട്ട

December 02, 2020, 11:09 am

ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ തീർത്ഥാടകരെ അനുവദിക്കും

Janayugom Online

ശബരിമല സന്നിധാനത്ത് ദർശനത്തിന് എത്തുന്ന തീർത്ഥാടകരുടെ ഏണ്ണം വർധിപ്പിച്ചു. വെർച്വൽ ക്യൂവഴിയുള്ള ബുക്കിങ്ങ് ഇന്ന് മുതൽ തുടങ്ങും. സന്നിധാനത്ത് കൂടുതൽ പൊലിസുകാരിലും ജീവനക്കാരിലും കോവിഡ് രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ നിയന്ത്രണത്തോട് കൂടി ആയിരിക്കും ദർശനം അനുവദിക്കുക. പ്രതിദിന തീർത്ഥാടകരുടെ എണ്ണം സാധാരണ ദിവസങ്ങളിൽ രണ്ടായിരവും വാരാന്ത്യത്തിൽ മൂവായിരവുമായി ഉയർത്താനാണ് തീരുമാനം.

ഇതനുസരിച്ച് ഇന്നുമുതൽ വെർച്വൽ ക്യൂവഴി ബുക്കിങ്ങ് തുടങ്ങും. മൂന്നാം തീയതി മുതൽ ദർശനത്തിന് അനുമതി ലഭിക്കാനാണ് സാധ്യത. തീർത്ഥാടകരുടെ ഏണ്ണം കൂട്ടുന്ന സാഹചര്യത്തിൽ നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ കോവിഡ് പരിശോധന സംവിധാനങ്ങൾ തയ്യാറാക്കും. ഇതുകൂടാതെ തീർത്ഥാടകരുടെ സൗകര്യം കൂടി പരിഗണിച്ച് പത്തനംതിട്ട, നിലക്കൽ, എരുമേലി എന്നിവിടങ്ങളിൽ കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കും.

സന്നിധാനത്തും സുരക്ഷ ശക്തമാക്കും അരമണിക്കൂർ ഇടപെട്ട് തീർത്ഥാടകർ തങ്ങുന്ന സ്ഥലങ്ങൾ അണുവിമുക്തമാക്കും. തീർത്ഥാടകരുടെഏണ്ണം കൂടുന്നത് അനുസരിച്ച് അപ്പം അരവണ എന്നിവയുടെ കരുതൽശേഖരം കൂട്ടാനും ദേവസ്വം ബോർഡ് നടപടി തുടങ്ങിയിട്ടുണ്ട്.

Eng­lish sum­ma­ry; More pil­grims will be allowed in Sabari­mala from today

You may also like this video;