Web Desk

March 23, 2020, 12:34 pm

സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉന്നതതല യോഗ തീരുമാനം

Janayugom Online

കൊവിഡ് 19 നെ തുടർന്ന് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത തല യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ മുഴുവൻ ബാറുകളും അടക്കും. കടകൾ പൂർണ്ണമായി അടച്ചിടേണ്ടതില്ലെന്ന് തീരുമാനം. കാസർകോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

കാസർകോട് ജില്ലയിൽ പൂർണ്ണ ലോക് ഡൗണിനാണ് തീരുമാനം. കൊവിഡ് സ്ഥിരീകരിച്ച മറ്റ് ജില്ലകൾ ഭാഗികമായി അടച്ചിടും. എറണാകുളം കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ കൂടുതൽ നിയന്ത്രണം. അവശ്യ സർവ്വീസുകൾ മുടക്കില്ല. കടകൾ പൂർണ്ണമായും അടക്കില്ല. കൊവിഡ് ബാധിത ജില്ലകളിൽ പൂർണ്ണ ലോക് ഡൗൺ വേണമെന്നാണ് കേന്ദ്ര സർക്കാര് ആവർത്തിച്ച് ആവശ്യപ്പെടുന്നത്. അതേ സമയം ജന ജീവിതം സ്തംഭിപ്പിക്കുന്ന നടപടികളോട് യോജിക്കാനാകില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന് ഉള്ളത്. ഇത്തരം കാര്യങ്ങളെല്ലാം ഇന്ന് ചേർന്ന ഉന്നത തല യോഗം വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ ബാറുകളും അടക്കും. കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ ബാറുകൾ അടക്കുന്നത്. ബിയർ പാർലറുകളും അടയ്ക്കും. ബെവ്കോ ഔട്ലെറ്റുകളിൽ കൂടുതൽ കടുത്ത നിയന്ത്രണം കൊണ്ടുവരും.

updat­ing…