24 April 2024, Wednesday

ഒറ്റതവണ പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍

Janayugom Webdesk
June 28, 2022 11:08 pm

ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ക്ക് അടുത്ത മാസം മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പ്ലാസ്റ്റിക് നിരോധനത്തിന്റെ തുടര്‍ നടപടിയായാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ തീരുമാനം.
2022 ജൂലൈ ഒന്നു മുതല്‍ രാജ്യത്തുടനീളം കുറഞ്ഞ ഉപയോഗക്ഷമതയുള്ളതും ഉയര്‍ന്ന മലിനീകരണ സാധ്യതയുള്ളതും ഒറ്റത്തവണ ഉപയോഗിക്കുന്നതുമായ തെരഞ്ഞെടുത്ത പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്പന, ഉപയോഗം എന്നിവ നിരോധിക്കും.
ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകള്‍ ഉള്ള ഇയര്‍ ബഡ്സ്, ബലൂണുകള്‍ക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് പതാകകള്‍, മിഠായി സ്റ്റിക്കുകള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍, അലങ്കാരത്തിനുള്ള പോളിസ്‌റ്റൈറീന്‍ (തെര്‍മോകോള്‍), പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കപ്പുകള്‍, ഗ്ലാസുകള്‍, ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഫോര്‍ക്കുകള്‍, സ്പൂണുകള്‍, കത്തികള്‍, സ്‌ട്രോ, ട്രേകള്‍, മധുരപലഹാര പെട്ടികള്‍ക്ക് ചുറ്റും പൊതിയാനോ പായ്ക്ക് ചെയ്യാനോ ഉപയോഗിക്കുന്ന ഫിലിമുകള്‍, ക്ഷണ കാര്‍ഡുകള്‍, സിഗരറ്റ് പാക്കറ്റുകള്‍, 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് അല്ലെങ്കില്‍ പിവിസി ബാനറുകള്‍, സ്റ്റിക്കറുകള്‍ എന്നിവ നിരോധിക്കപ്പെട്ട വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

Eng­lish Sum­ma­ry: More restric­tions on dis­pos­able plas­tic products

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.