19 April 2024, Friday

Related news

March 7, 2024
February 6, 2024
February 3, 2024
January 22, 2024
January 17, 2024
December 2, 2023
October 22, 2023
October 5, 2023
July 19, 2023
July 2, 2023

വിവാഹത്തില്‍ പങ്കെടുത്ത 100ലധികം പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രയില്‍

Janayugom Webdesk
ജയ്പൂർ
September 2, 2021 7:52 pm

രാജസ്ഥാനിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 100ൽ അധികം ആളകൾക്ക് ഭക്ഷ്യവിഷബാധയേറ്റു. 45 കുട്ടികളടക്കം 100 ൽ അധികം ആളുകൾക്കാണ് ഭക്ഷണംകഴിച്ചതിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടത്. രാജസ്ഥാനിലെ ചുരു ജില്ലയിലെ സർദാർഷഹർ പട്ടണത്തിലെ വിവാഹ പരിപാടിക്ക് പങ്കെടുത്തിരുന്നവർക്കാണ് ഛർദ്ദിലും വയറിളക്കവും അനുഭവപ്പെട്ടത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥലക്കുറവ് മൂലം രോഗികൾ തറയിൽ കിടക്കേണ്ടി വന്നതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ സർദർഷഹർ പോലീസ് ആശുപത്രിയിൽ എത്തി അന്വേഷിച്ചു.

 

വീടുകളിലും ഭക്ഷ്യവിശബാധ ഉണ്ടാകാം

ഭക്ഷണത്തില് കലരുന്ന രാസവസ്തുക്കള്‍ മൂലമോ ഭക്ഷണം പഴകുമ്പോഴുണ്ടാകുന്ന ബാക്ടീരിയയുടെ വളര്‍ ച്ചമൂലമോ ഭക്ഷ്യവിഷബാധയുണ്ടാവാം. പൊടിപടലങ്ങളില്‍നിന്നും മലിന ജലത്തില്‍നിന്നും ബാക്ടീരിയ ഭക്ഷണത്തില്‍ കലരാം. ഭക്ഷണം, പൊതുചടങ്ങുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം എന്നിവ വഴിയും ചിലപ്പോള്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വഴിയും ഭക്ഷ്യവിഷബാധ സംഭവിക്കാറുണ്ട്. ഭക്ഷണം പാകംചെയ്യുമ്പോഴും സൂക്ഷിച്ചുവയ്ക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയും വൃത്തിക്കുറവുമാണ് ഭക്ഷണത്തെ വിഷമയമാക്കി അണുബാധയിലേക്ക് വഴിയൊരുക്കുന്നത്.

ഭക്ഷണം കഴിച്ചശേഷമുണ്ടാകുന്ന ഓക്കാനം, ഛര്‍ദി, മനംപിരട്ടല്‍, ശരീരവേദന, ശരീരത്തില്‍ തരിപ്പ്, വയറിളക്കം, വയറുവേദന എന്നിവയാണ് ലക്ഷണങ്ങള്‍. ഭക്ഷണം കഴിച്ചതിനുശേഷം മണിക്കൂറുകള്‍ക്കുള്ളിലോ ചിലപ്പോള്‍ ഒരുദിവസം വരെ നീണ്ടുനില്ക്കുന്ന ഇടവേളയ്ക്കുശേഷമോ ലക്ഷണം ഉണ്ടായേക്കാം. ഭക്ഷ്യവിഷബാധ തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിച്ച് മരണംവരെ സംഭവിക്കാം. അധികം ഗുരുതരമല്ലാത്ത ഭക്ഷ്യവിഷബാധയാണെങ്കില്‍ രണ്ട്, മൂന്ന് മണിക്കൂറിനുള്ളില്‍ ഭേദമാകും. രോഗിക്ക് ധാരാളം തിളപ്പിച്ചാറിയ വെള്ളം, കരിക്കിന്‍വെള്ളം, ഒആര്‍എസ് ലായനി തുടങ്ങിയവ നല്‍കണം. ശരീരത്തില്‍ ജലാംശം കുറയാതെ നോക്കണം.

സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നുള്ള ഭക്ഷണവും രോഗകാരണമാകാം. ചില ചെറിയ അശ്രദ്ധകൾ നമ്മുടെ അടുക്കളയിലും രോഗാണുക്കളെ എത്തിക്കാം. ഫ്രിഡ്ജിൽ ഭക്ഷണ പദാർത്ഥങ്ങൾ അടച്ച പാത്രത്തിനുള്ളിൽ സൂക്ഷിക്കുക. ഭക്ഷണം ഉണ്ടാക്കി രണ്ട് മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിൽ വയ്ക്കാൻ ശ്രദ്ധിക്കുക. രണ്ട് ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ വച്ച ഭക്ഷണം ഉപയോഗിക്കരുത്. ഫ്രിഡ്ജിലെ വാട്ടർ ബോട്ടിലുകൾ കൂടിതൽ വാ വട്ടമുള്ളതും ഉള്ളിൽ ബ്രഷ് കടത്തി കഴുകാവുന്നതുംമാകണം. ഇത് രണ്ടു ദിവസത്തിലൊരിക്കൽ കഴുകി പുതിയ വെള്ളം നിറച്ചു വയ്ക്കണം. പാത്രങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സ്പോഞ്ചുകൾ, ബോട്ടിൽ ബ്രഷുകൾ എന്നിവ ശരിയായി വൃത്തിയാക്കിയില്ലെങ്കിൽ ഇവ രോഗാണുക്കളുടെ ഉറവിടമാകാം. സ്പോഞ്ച്, ബോട്ടിൽ ബ്രഷ് എന്നിവ സ്ഥിരമായി പാത്രം കഴുകുന്ന ലായനി ഉപയോഗിച്ച് പ്രത്യേകം കഴുകുക. പാത്രം കഴുകിയശേഷം ഓരോ തവണയും സ്പോഞ്ച്, ബോട്ടിൽ ബ്രഷ് എന്നിവ നന്നായി കഴുകുക. ബോട്ടിൽ ബ്രഷ്, സ്പോഞ്ച് എന്നിവ യഥാസമയം മാറ്റുക. കഴിക്കാനുള്ള പാത്രം കഴുകാനും പാചകംചെയ്ത പാത്രം കഴുകാനും പ്രത്യേകം സ്പോഞ്ച് ഉപയോഗിക്കുക.

 

അടുക്കളയിൽ ചൂട് വെള്ളം ലഭിക്കാനുള്ള സംവിധാനം ഉണ്ടാകുന്നത് നല്ലതാണ്. പാത്രങ്ങൾ കഴുകാനുള്ള സ്പോഞ്ച്, ടവ്വൽ എന്നിവ ചൂട് വെള്ളത്തിൽ കഴുകുന്നത് രോഗാണു വിമുക്തമാക്കാൻ സഹായിക്കും. കഴുകി വച്ചിരിക്കുന്ന പാത്രങ്ങളാണെങ്കിലും ഭക്ഷണം കഴിക്കും മുമ്പ് കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. ഭക്ഷണം കഴിച്ചയുടൻ പാത്രങ്ങൾ വൃത്തിയാക്കുന്നതാണ് നല്ലത്. ഭക്ഷണം പാത്രത്തിന്റെ വക്കുകളിൽ ഉണങ്ങിപ്പിടിച്ചാൽ അവയുടെ അംശങ്ങൾ മാറാതെ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യാം.

പാചകം ചെയ്യുമ്പോൾ ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് വൃത്തിയാക്കി നന്നായി വെള്ളം ഉപയോഗിച്ച് കഴുകുക.

ഇറച്ചിയും പച്ചക്കറിയും അരിയുന്ന കട്ടിങ് ബോർഡുകൾ ഓരോ തവണയും ഉപയോഗിച്ചശേഷം തേച്ചുകഴുകി വെള്ളം പൂർണമായി പോകത്തക്ക വിധം കുത്തനെവയ്ക്കുക. ഇറച്ചിക്കും പച്ചക്കറിക്കും പ്രത്യേക കട്ടിങ് ബോർഡുകൾ ഉണ്ടായിരിക്കുന്നതാണ് നല്ലത്.

 

 

ENGLISH SUMMARY:More than 100 hos­pi­tal­ized for food poi­son­ing in Maharashtra
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.