Tuesday
19 Mar 2019

കിണറിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിരത്തിലധികം ആധാര്‍ കാര്‍ഡുകള്‍

By: Web Desk | Wednesday 14 March 2018 3:42 PM IST


മുംബൈ : മുംബൈയിലെ യവത്മാല്‍ ജില്ലയിൽ കിണറിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിരത്തിലധികം ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തി. രണ്ട് വര്‍ഷത്തോളം പഴക്കമുള്ള ആധാര്‍കാര്‍ഡുകളാണെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് ജലക്ഷാമം രൂക്ഷമായതോടെ പൊതുകിണർ വൃത്തിയാക്കാന്‍ നാട്ടുകാര്‍ ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് കിണറ്റില്‍ നിന്ന് ആധാര്‍ കാർഡുകൾ  കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് ഇവ കണ്ടെത്തിയത്. പോസ്റ്റോഫീസില്‍ നിന്ന് വിതരണം ചെയ്യാനുള്ള കാര്‍ഡാണ് ഇതെന്നാണ് പ്രാഥമിക  വിലയിരുത്തല്‍.കേന്ദ്ര സര്‍ക്കാര്‍ എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ നിർബന്ധം ആക്കുമ്പോൾ ആണ് മുംബൈയില്‍ കിണറിൽ നിന്ന് ആയിരക്കണക്കിന് ആധാര്‍ കണ്ടെടുത്തത്. അധികൃതരെ ഞെട്ടിച്ച സംഭവത്തില്‍ യവത്മാല്‍ ജില്ലാ കളക്ടര്‍ അടിയന്തിര അന്വേഷണം പ്രഖ്യാപിച്ചു.