March 23, 2023 Thursday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,400 കടന്നു

Janayugom Webdesk
ന്യൂഡൽഹി
March 31, 2020 8:42 pm

രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 1,400 കടന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 40 ആയി. 144 പേർ രോഗത്തിൽ നിന്ന് മുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ മഹാരാഷ്ട്രയിലാണ്. 248 പേരിലാണ് രോഗബാധ കണ്ടെത്തിയത്. തൊട്ടുപിന്നിൽ കേരളമാണ്. കേരളത്തിൽ 215 പേരാണ് രോഗബാധയെ തുടർന്ന് ചികിത്സയിലുള്ളത്.

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കേസുകളുടെ എണ്ണം വർധിച്ചു. നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത 24 പേരിൽ രോഗബാധ കണ്ടെത്തിയതോടെ, കോവിഡ് ബാധിതരുടെ എണ്ണം 97 ആയി ഉയർന്നു. അതിനിടെ, ഝാർഖണ്ഡിലും ആദ്യമായി രോഗബാധ സ്ഥിരീകരിച്ചു. മലേഷ്യൻ സ്വദേശിനിയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ ഝാർഖണ്ഡിലെ ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കാസർകോഡ് ജില്ലകളിൽ രണ്ട് പേരും, കൊല്ലം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഒരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 215 ആയി. പത്തനംതിട്ട, കണ്ണൂർ ജില്ലകളിലുള്ള രണ്ടുപേരുടെ വീതം പരിശോധന ഫലം നെഗറ്റീവായി. നിരീക്ഷണത്തിൽ 1,63,129പേരുണ്ട്. വീടുകളിൽ 1,62,471 പേരും, ആശുപത്രികളിൽ 658 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 150 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7,485 സാമ്പിൾ പരിശോധനയ്ക്ക അയച്ചു. ഇതിൽ 6,381 എണ്ണം രോഗബാധയില്ലായെന്ന് ഉറപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Eng­lish Sum­ma­ry; more than 1400 pos­i­tive Covid-19 cas­es in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.