Web Desk

തിരുവനന്തപുരം

August 04, 2021, 7:00 pm

തെറ്റ് ജനങ്ങളുടെ ഭാഗത്തുമുണ്ട്, കോവിഡ് 20,000 കടന്നെങ്കില്‍ മാസ്കുപോലുമില്ലാത്തവര്‍ പതിനാറായിലത്തിലധികം

Janayugom Online

കോവിഡ് കണക്കുകളില്‍ മാറ്റമില്ലാതെ തുടരുമ്പോഴും സംസ്ഥാനത്ത് മാസ്ക് പോലുമില്ലാത്ത അനേകായിരം പേര്‍ക്ക് പിടിവീഴുന്നു. കോവിഡിനോട് ഭയമൊട്ടുമില്ലാത്ത പതിനാറായിരത്തിലധികംപേരാണ് സംസ്ഥാനത്ത് മാസ്ക് പോലുമില്ലാതെ പൊതു നിരത്തിലിറങ്ങുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

പൊലീസിനെ ഭയന്ന് മാത്രമാണ് ചില ആളുകള്‍ മാസ്ക് ധരിച്ചെന്ന് വരുത്തുന്നത്. 16073 പേരാണ് ഇന്ന് മാസ്ക് ധരിക്കാതെ പൊതുനിരത്തിലിറങ്ങിയത്. പകര്‍ച്ചവ്യാധിയാണ് കോവിഡെന്നും അതിന്റെ മാരക വശങ്ങളെക്കുറിച്ച് ദിനേന വാര്‍ത്തകളിലൂടെയും മറ്റും അറിയുന്ന മലയാളികളാണ് ഇത്തരത്തില്‍ ആരോഗ്യകാര്യത്തില്‍ യാതൊരു ജാഗ്രതയുമില്ലാതെ റോഡുകളില്‍ സഞ്ചരിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിമ്പോഴും ലംഘിക്കുന്നവരുടെ എണ്ണത്തിലും കുറവ് വരുന്നില്ല. നിയന്ത്രണലംഘനം നടത്തിയ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7012 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1210 പേരാണ്. 4167 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 16073 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 168 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി — 485, 42, 325

തിരുവനന്തപുരം റൂറല്‍ — 4076, 105, 329

കൊല്ലം സിറ്റി — 1036, 27, 138

കൊല്ലം റൂറല്‍ — 84, 84, 149

പത്തനംതിട്ട — 36, 36, 184

ആലപ്പുഴ — 56, 21, 196

കോട്ടയം — 162, 151, 436

ഇടുക്കി — 140, 26, 57

എറണാകുളം സിറ്റി — 136, 34, 43

എറണാകുളം റൂറല്‍ — 123, 30, 197

തൃശൂര്‍ സിറ്റി — 23, 23, 196

തൃശൂര്‍ റൂറല്‍ — 63, 56, 287

പാലക്കാട് — 75, 80, 191

മലപ്പുറം — 94, 96, 286

കോഴിക്കോട് സിറ്റി — 20, 20, 9

കോഴിക്കോട് റൂറല്‍ — 96, 129, 8

വയനാട് — 65, 0, 140

കണ്ണൂര്‍ സിറ്റി — 71, 71, 349

കണ്ണൂര്‍ റൂറല്‍ — 62, 62, 325

കാസര്‍ഗോഡ് — 109, 117, 322

Eng­lish Sum­ma­ry: more than 16,000 peo­ple held for avoid­ing mask in pub­lic space

You may like this video also