29 March 2024, Friday

ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ചവര്‍ക്ക് പനിയും ഛര്‍ദ്ദിയും; 200ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Janayugom Webdesk
അസം
August 20, 2021 5:40 pm

അസമിലെ ഹൊജായ് ജില്ലയിൽ നടന്ന മതപരമായ ചടങ്ങിൽ പ്രസാദം കഴിച്ച 200ലധികം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി അധികൃതർ അറിയിച്ചു. ഭക്ഷ്യവിഷബാധയേറ്റവരില്‍ ചിലരെ ഹൊജായ്, നാഗോൺ നഗരങ്ങളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ പറഞ്ഞു.

ചൊവ്വാഴ്ച ലങ്ക ടൗണിൽ നടന്ന പരിപാടിയിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 200 ഓളം ആളുകൾക്ക് പ്രസാദം കഴിച്ചതിനെതുടർന്ന് ഭക്ഷ്യവിഷബാധയേറ്റത്. പ്രസാദം കഴിച്ചവരിൽ പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ ആർക്കും ഗുരുതരമായ അസുഖങ്ങളൊന്നുമില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Eng­lish sum­ma­ry; More than 200 peo­ple admit­ted to the hospital

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.