20 April 2024, Saturday

മൂസെവാലയുടെ മൃതദേഹത്തില്‍ 24ല്‍ അധികം വെടിയുണ്ടകള്‍

Janayugom Webdesk
ചണ്ഡീഗഡ്
May 31, 2022 9:44 pm

കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ മൃതദേഹത്തില്‍ 24ല്‍ അധികം വെടിയുണ്ടകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. തലയോട്ടിയില്‍ നിന്നാണ് ഒരു വെടിയുണ്ട് ലഭിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ നേരത്തെ ആറുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ മന്‍സ ജില്ലയില്‍ നിന്നും ഒരാളെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭട്ടിന്‍ഡ, ഫിറോസ്പുര്‍ ജയിലുകളിലുള്ള രണ്ട് ഗുണ്ടകളെയും ചോദ്യംചെയ്യുന്നുണ്ട്.

മൂസെവാലയുടെ സംസ്കാരം ഇന്നലെ നടന്നു. ജന്മസ്ഥലമായ ജവഹര്‍കെയില്‍ കനത്ത സുരക്ഷയൊരുക്കിയായിരുന്നു ചടങ്ങ്. ആയിരക്കണക്കിന് ജനങ്ങളാണ് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനായി എത്തിയത്. ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ നിന്നും മുസവാലയുടെ മൃതദേഹം വീട്ടിലെത്തിച്ചത്.

സിദ്ദുവിന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ എഎപി സര്‍ക്കാര്‍ പിൻവലിച്ചതിന് പിന്നാലെയായിരുന്നു കൊലപാതകം. മൂസെവാലയുടെ അനുയായികൾ പഞ്ചാബ് സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും കൊലയാളികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം സുരക്ഷ വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് പഞ്ചാബ്-ഹരിയാന കോടതി സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Eng­lish summary;More than 24 bul­lets were fired at Muse­wala’s body

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.