Web Desk

തിരുവനന്തപുരം

July 06, 2021, 7:35 pm

ഉഴമലയ്ക്കൽ മഞ്ചംമൂലയിൽ 25ലധികം പേർ സിപിഐയിൽ ചേർന്നു

Janayugom Online

ഉഴമലയ്ക്കൽ പഞ്ചായത്തിലെ മഞ്ചംമൂലയിൽ വിവിധ പാർട്ടികളിൽ നിന്നും 25 അധികം പേർ സിപിഐയിൽ ചേർന്നു. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ പാർട്ടിയിലേക്ക് സ്വീകരിച്ചു. 

ബി.വിക്രമൻ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, ഉഴമലയ്ക്കൽ ശേഖരൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉഴമലയ്ക്കൽ സുനിൽകുമാർ, കണ്ണൻ.എസ്.ലാൽ, സിനിമ — സീരിയൽ താരം കിഷോർ, ഷിജു പുറുത്തിപാറ, മനില ശിവൻ, ഷിജു മരങ്ങാട്, പഞ്ചായത്തംഗം മഞ്ജു, ശ്യാംലാൽ, ഷൈൻ കുമാർ, സന്ദീപ്, അമൽ, ശരത് ലാൽ എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry : more than 25 joined cpi in uzhamalakkal

You may also like this video :