Web Desk

ന്യൂഡല്‍ഹി

July 22, 2021, 10:50 am

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 40,000ലേറെ; 507 മരണം

Janayugom Online

രാജ്യത്ത് പ്രിതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000ലേറെയാണ്. 24 മണിക്കൂറിനിടെ 41,383 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,12,57,720 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

507 പേരാണ് 24 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,18,987 ആയി ഉയര്‍ന്നു. നിലവില്‍ 4,09,394 പേരാണ് ചികിത്സയിലുളളതെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ 38,652 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,04,29,339 ആയി ഉയര്‍ന്നു. നിലവില്‍ 41,78,51,151 പേര്‍ വാക്‌സിന്‍ സ്വീകരിച്ചത്. 

ENGLISH SUMMARY:More than 40,000 covid vic­tims in the coun­try; 507 deaths
You may also like this video