11 February 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 3, 2025
January 19, 2025
January 19, 2025
January 19, 2025
January 13, 2025
January 10, 2025
January 8, 2025
January 7, 2025
January 5, 2025
January 4, 2025

ദര്‍ശനത്തിന് എത്തിയത് 50ലക്ഷത്തിലധികം പേര്‍; പമ്പയില്‍ നിന്ന് ഭക്തരെ കയറ്റിവിടുക ഇന്ന് വൈകീട്ട് ആറുവരെ, ശബരിമല നട നാളെ അടയ്ക്കും

Janayugom Webdesk
പത്തനംതിട്ട
January 19, 2025 12:25 pm

ശബരിമല മണ്ഡല- മകരവിളക്ക് ഉത്സവകാലത്തിന് നാളെ പരിസമാപ്തിയാകും. നാളെയാണ് ശബരിമല നട അടയ്ക്കുന്നതെങ്കിലും തീര്‍ഥാടകര്‍ക്ക് ഇന്ന് രാത്രി വരെയാണ് ദര്‍ശനം ഉണ്ടാവുക. പമ്പയില്‍നിന്നു വൈകീട്ട് ആറു വരെ ഭക്തരെ സന്നിധാനത്തേക്കു കയറ്റിവിടും. 

പരാതിരഹിതവും സംതൃപ്തവും സുരക്ഷിതവുമായ ശബരിമല ഉത്സവകാലം എല്ലാവരുടെയും ആത്മാർത്ഥസഹകരണത്തിന്റെ ഫലമാണെന്ന് പോലീസ് കോർഡിനേറ്റർ എ ഡി ജി പി എസ് ശ്രീജിത്ത്‌ ഐപിഎസ് പറഞ്ഞു.

ഡിസംബർ 30ന് മകരവിളക്ക് സീസൺ ആരംഭിച്ചത് മുതൽ ഇന്നലെ വരെ 19,00,789 അയ്യപ്പഭക്തരാണ് ദർശനത്തിന് എത്തിയത്. നവംബർ 15 ന് മണ്ഡല മകരവിളക്ക് ഉത്സവം ആരംഭിച്ചത് മുതൽ ജനുവരി 17 വരെ ആകെ 51, 92,550 പേർ ദർശനം നടത്തി. ദേവസ്വം ബോർഡ്‌, വിവിധ സർക്കാർ വകുപ്പുകൾ, അയ്യപ്പഭക്തർ തുടങ്ങി എല്ലാവരുടെയും തികഞ്ഞ സഹകരണമാണ് അനുഗ്രഹീതമായ നിലയിൽ സീസൺ സമാപിക്കാൻ കാരണമായത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.