രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികജാതി, പിന്നാക്ക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത അധ്യാപക തസ്തികകളില്‍ പകുതിയിലേറെ ഒഴിഞ്ഞുകിടക്കുന്നതായി വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാല്‍. ലോക്സഭയില്‍ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഒബിസി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത തസ്തികകളില്‍ 60 ശതമാനവും പട്ടിക ജാതി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത തസ്തികകളില്‍ 40 ശതമാനവുമാണ് ഒഴിഞ്ഞുകിടക്കുന്നത്.
ഐഐടികളിൽ പട്ടികജാതി-ഒബിസി വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള 60 ശതമാനം തസ്തികകളും പട്ടിക വര്‍ഗവിഭാഗത്തിന് വേണ്ടി സംവരണം ചെയ്ത 80 ശതമാനത്തോളം വരുന്ന തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. പട്ടികവര്‍ഗ വിഭാഗത്തിന് വേണ്ടി സംവരണം ചെയ്ത 24 തസ്തികകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് ഇതുവരെ നിയമനം നടന്നത്.
സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളില്‍ ഇത്തരത്തില്‍ നിയമിക്കപ്പെടാതെ കിടക്കുന്ന ഒഴിവുകള്‍ നിയമിക്കപ്പെട്ട പ്രഫസര്‍മാരുടെ എണ്ണത്തേക്കാള്‍ വലുതാണ്. 42 യൂണിവേഴ്സിറ്റികളിലായി എസ്ടി വിഭാഗത്തില്‍ 709 അസിസ്റ്റന്റ് പ്രഫസര്‍ തസ്തിക നിലവിലുള്ളപ്പോള്‍ 500 പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. 42 യൂണിവേഴ്സിറ്റികളിലായി 6,704 തസ്തികകളാണ് ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നത്. ഇതില്‍ 75 ശതമാനവും സംവരണ വിഭാഗക്കാര്ക്കുവേണ്ടിയുള്ളതാണ്.
എസ്ടി വിഭാഗത്തില്‍പ്പെട്ട പ്രഫസര്‍മാരുടെ തസ്തികകളിൽ 137 എണ്ണത്തിൽ ഒമ്പത് നിയമനം മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. 93 ശതമാനം പോസ്റ്റുകളിൽ നിയമനം ഉണ്ടായിട്ടില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.
പട്ടികവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്ത പോസ്റ്റുകള്‍ 1062 എണ്ണമുണ്ടെങ്കിലും ഇതില്‍ ഒരു ശതമാനം മാത്രമാണ് ഇതുവരെ നിയമിക്കപ്പെട്ടിട്ടുള്ളത്. ഒബിസി വിഭാഗത്തിന് സംവരണം ചെയ്ത അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളിൽ 2,206 സീറ്റുകളില്‍ 64 ശതമാനം മാത്രമാണ് നിയമനം നടന്നത്. ആകെയുള്ള 378 പ്രഫസര്‍ തസ്തികയില്‍ നിയമിച്ചിട്ടുള്ളത് അഞ്ച് പേരെ മാത്രമാണെന്നും കേന്ദ്രസർക്കാര്‍ പുറത്തുവിട്ട കണക്കുകൾ തെളിയിക്കുന്നു.
ENGLISH SUMMARY: More than half of the reserved posts in higher education institutions are vacant
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.