Web Desk

നെടുങ്കണ്ടം

June 03, 2020, 7:44 pm

ഒന്നേമുക്കാല്‍ കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

Janayugom Online

കമ്പംമെട്ട് കൊച്ചറയ്ക്ക് സമീപത്ത് നിന്നും കഞ്ചാവുമായി ഒരാള്‍ പിടിയില്‍. ഒന്നേമുക്കാല്‍ കിലോ കഞ്ചാവുമായി തമിഴ്‌നാട് ഗൂഢല്ലൂര്‍ സ്വദേശിയായ ഈശ്വരനെയാണ്  പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും ഒന്നേമുക്കാല്‍ കിലോ കഞ്ചാവ് കണ്ടെടുത്തു. അതിര്‍ത്തിയിലെ സമാന്തര പാതവഴി ഇയാള്‍ കേരളത്തലേയ്ക്ക് കടക്കുകയായിരുന്നു. കൊച്ചറപാലത്തിന് സമീപത്ത് നാട്ടുകാര്‍ ഈശ്വരനെ തടഞ്ഞു നിര്‍ത്തുകയും നെടുങ്കണ്ടം എക്‌സൈസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

കഞ്ചാവ്, ജില്ലയില്‍ ചില്ലറ വില്‍പ്പന നടത്തുന്ന ആളുകള്‍ക്ക് കൈമാറുകയായിരുന്നു ഇയാളുടെ ലക്ഷ്യം. പാലം ജംഗ്ഷനിൽ എത്താമെന്നു പറഞ്ഞ എറണാകുളം ജില്ലക്കാരായ ചെറുപ്പക്കാർക്ക് 25000 രൂപയ്ക്ക് നൽകുന്നതിനായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. സമാന്തര പാതയിലൂടെ വന്നതിനാല്‍  ആംബുലന്‍സ് എത്തിച്ചാണ് പ്രതിയെ നെടുങ്കണ്ടത്ത് എത്തിച്ചത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ ക്വാറന്റൈന്‍ സൗകര്യമുള്ള ജയിലിലേയ്ക്ക് മാറ്റും. പിന്നീട് ശ്രവ പരിശോധനയ്ക്കും വിധേയമാക്കും. ഉടുമ്പന്‍ചോല എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ഇന്റലിജന്‍സ്ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് എംപി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Eng­lish sum­ma­ry: More than one kilo­gram cannabis seized