പോപ്പുലർ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൂറ് കോടിയിലധികം രൂപയെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. എറണകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ക്യാമ്ബസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ശരീഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചതെന്ന് ഇഡി വ്യക്തമാക്കി.
2019 ഡിസംബർ മുതൽ 2020 ഫെബ്രുവരി വരെ പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിലേക്കെത്തിയ പണം സിഎഎ വിരുദ്ധ സമരത്തിന് വേണ്ടി ചെലവഴിച്ചുവെന്ന് സംശയിക്കുന്നതായും ഇഡി കോടതിയെ അറിയിച്ചു. കൂടാതെ പണം ആരൊക്കെയാണ് നിക്ഷേപിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ട്. റൗഫ് ശരീഫാണ് യുപിയിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ഹഥ്റാസിലേക്ക് അയച്ചതെന്നും ഇഡി പറയുന്നു. ഹഥ്റാസിൽ കലാപത്തിന് ശ്രമം നടന്നെന്നും ഇതിന്റെ വിശദാംശങ്ങൾ അന്വേഷിക്കേണ്ടതുണ്ടെന്നുംദേശീയ അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു.
ഹാത്രസിൽ വർഗീയ കലാപമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് ഇഡി ആരോപിക്കുന്നു. ലോക്ക്ഡൗൺ സമയത്ത് റൗഫിൻ്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപയെത്തി. ഈ സമയത്ത് റൗഫ് ഇന്ത്യയിൽ തന്നെയായിരുന്നു. ക്യാംപസ് ഫ്രണ്ടിൻ്റെ പേരിൽ ബാങ്ക് അക്കൗണ്ടില്ല. പണം വന്നതും പോയതും റൗഫിൻ്റെ അക്കൗണ്ട് വഴിയാണ്. പോപ്പുലർ ഫ്രണ്ടിൻ്റെ പേരിൽ വന്നത് നൂറ് കോടി രൂപയാണ്. പൗരത്വബിൽ വിരുദ്ധ സമരങ്ങൾക്ക് ഈ പണം ഉപയോഗിച്ചിരിക്കാമെന്നും ഇഡി ആരോപിക്കുന്നു. ഹവാല വഴി പണം ഇടപാട് നടന്നതായും തെളിഞ്ഞിട്ടുണ്ടെന്ന് ഇഡി പറയുന്നു. തൻ്റെ അക്കൗണ്ടിലെ പണം ബിസിനസ് ഇടപാടിലൂടെ ലഭിച്ചതെന്ന് റൗഫ് ഷെരീഫ് കോടതിയെ അറിയിച്ചു.
ഒമാനിൽ ട്രേഡിംഗ് കമ്പനി ജനറൽ മാനേജരാണ് താൻ. കയറ്റുമതിയിലൂടെ ലഭിച്ച പണമാണ് അക്കൗണ്ടിൽ എത്തിയതെന്ന് റൗഫ് വ്യക്തമാക്കി.ഇഡി മാസസികമായി പീഡിപ്പിച്ചെന്ന് പ്രതി കോടതിയിൽ പറഞ്ഞു.പത്ത് വെള്ള പേപ്പറിൽ ഒപ്പ് വയ്പിച്ചു. ഇഡി പറയുന്നതാണ് മൊഴിയായി എഴുതുന്നത്. താൻ പറയുന്നത് രേഖപ്പെടുത്തിയില്ല. തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും റൗഫ് കോടതിയോട് പരാതിപ്പെട്ടു. തൻ്റെ അനുജനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. കസ്റ്റഡിയിൽ വച്ച് അനിയനെ ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. യുഎപിഎ ചുമത്തുമെന്നും ഭീഷണിപ്പെടുത്തി. തനിക്ക് അറിയാത്ത വ്യക്തികളുമായും സംഘടനകളുമായും ബന്ധമുണ്ടെന്ന് പറയിപ്പിക്കാൻ ശ്രമിച്ചു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.