25 April 2024, Thursday

ഫേസ്ബുക്കില്‍ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സ്: ഹൈടെക് കാർ മോഷ്ടാക്കൾ ഒടുവില്‍ പൊലീസ് പിടിയില്‍

Janayugom Webdesk
പാലക്കാട്
October 28, 2022 9:29 pm

ഫേസ്ബുക്കിൽ 3,17,000 ഫോളോവേഴ്സുള്ള ഹൈടെക് കാർ മോഷ്ടാവക്കള്‍ ഒടുവില്‍ പൊലീസിന്റെ പിടിയിലായി. പാലക്കാട് ചിറ്റൂർ സ്വദേശി നവാസ് (വയസ്സ് 36), കൂട്ടു പ്രതി കോട്ടയം എംഎല്‍ റോഡ് സ്വദേശി മുഹമ്മദ് (വയസ്സ് 44) എന്നിവരെയാണ് കസബ പൊലീസ് അതിവിദഗ്ദമായി പിടികൂടിയത്. വ്യാജ പേരുകളിൽ അഡ്മിനായി ഫേസ്ബുക്കിൽ “പഴയ വാഹനം വിൽപ്പന” എന്ന ഗ്രൂപ്പ് ഉണ്ട്. ഇതില്‍ വരുന്ന വാഹനങ്ങൾ വാങ്ങിക്കാനെന്ന വ്യാജേന നവാസ് വാഹന ഉടമസ്ഥരോട് ഫോണിൽ ബന്ധം സ്ഥാപിച്ച ശേഷം ചെറിയ തുക അയച്ച് കൊടുത്ത് ടെസ്റ്റ് ഡ്രൈവിനായി വാഹനം ആവശ്യപ്പെടും. ഇത്തരത്തിൽ ടെസ്റ്റ് ഡ്രൈവിനായി ലഭിക്കുന്ന വാഹനങ്ങളുമായി പിന്നീട് കടന്ന് കളയുകയാണ് പതിവ്. കോഴിക്കോട് വടകര കുറിഞ്ഞാലിയോട് കീഴത്ത് വീട്ടിൽ ഭവീഷിന് 15,000/ രൂപ മാത്രം നല്‍ക 2022 ഒക്ടോബർ 24 ന് നവാസ് ചന്ദ്രനഗറിൽ വെച്ച് മാരുതി റിട്ട്സ് കാറുമായി കടന്നു കളഞ്ഞു. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും കസബ പോലീസ് കുഴൽമന്ദത്ത് വെച്ച് പിടികൂടിയതും. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. മോഷണം പോയ കാർ കോയമ്പത്തൂരിൽ നിന്നും കണ്ടെടുത്തു. പ്രതികൾക്ക് സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. നവാസിന്റെ പേരിൽ മാത്രം പാലക്കാട് തൃശ്ശൂർ ജില്ലകളിലായി 14 മോഷണ കേസുകളുണ്ട്. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ്, എഎസ് പി എ ഷാഹുൽ ഹമീദ് എന്നിവരുടെ നിർദ്ദേശപ്രകാരം, കസബ പോലീസ് ഇൻസ്പെക്ടർ രാജീവ് എന്‍ എസ്, സബ് ഇൻസ്പെക്ടർമാരായ ഉദയകുമാർ എം, രംഘനാഥൻ എ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രിയ, ശിവാനന്ദൻ സിവിൽ പോലീസ് ഓഫീസർ രജീദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Eng­lish Sum­ma­ry: More than three lakh fol­low­ers on Face­book: Hi-tech car thieves final­ly caught by police

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.