രാജ്യത്ത് കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ.
കണ്ണൂർ- തിരുവനന്തപുരം ജനശതാബ്‌ദി എക്സ്പ്രസ്,12081,12082)
തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് (12698,12697)
കൊല്ലം-ചെങ്കോട്ട പാസഞ്ചർ, കൊല്ലം-പുനലൂർ പാസഞ്ചർ, പുനലൂർ‑കൊല്ലം പാസഞ്ചർ എന്നിവ റദ്ദാക്കി. ഗുരുവായൂർ- പുനലൂർപാസഞ്ചർ കൊല്ലം വരെയേ സർവ്വീസ് നടത്തൂ.
ഇതുവരെ 168 ട്രെയിനുകളാണ് സർവീസ് റദ്ദാക്കിയത്. ഇന്ന് മാത്രം 84 ട്രെയിനുകളാണ് റദ്ദാക്കിയത്. ഈ ഒരു സാഹചര്യത്തിൽ റദ്ദാക്കിയ തീവണ്ടികളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന എല്ലാവർക്കും പണം തിരികെനൽകുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ടിക്കറ്റ് റദ്ദാക്കുമ്പോൾ ഈടാക്കുന്ന പണം പോലും യാത്രക്കാരിൽ നിന്ന് വാങ്ങില്ല.
ENGLISH SUMMARY: More trains cancelled due to corona
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.