Web Desk

തിരുവനന്തപുരം

February 11, 2020, 4:36 pm

കൈകാലുകളില്‍ നിന്ന് മാംസം മുറിച്ചെടുത്തു, മുഖം കല്ലുകൊണ്ടിടിച്ച് വികൃതമാക്കി, മൃഗീയമായി പിറന്നാൾ ആഘോഷം; അനന്തുവിന്റെ കൊ ലപാതകത്തിന്റെ ദൃശ്യങ്ങൾ പൊലീസിന്

Janayugom Online

ചാക്ക ഐടിഐ വിദ്യാര്‍ത്ഥി, കൊഞ്ചിറവിള അനന്തു ഭവനില്‍ ഗിരീഷ് — മിനി ദമ്പതികളുടെ മകന്‍ അനന്തുവിന്റെ (21) കൊ ലപാതകം നടന്നിട്ട്  ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു. എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന സംഭവങ്ങളാണ്. കൊ ലപാതകത്തിന് മുമ്പ് അക്രമിസംഘം കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷിക്കുന്നത് മുതല്‍ അനന്തുവിനെ തട്ടിക്കൊണ്ടുവരുന്നതും ക്രൂരമായി മര്‍ദ്ദിക്കുന്നതുമായ നിർണ്ണായക ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇരു കൈത്തണ്ടയില്‍ നിന്നും മാസം അറുത്ത് മാറ്റുന്നത് ഉള്‍പ്പെടെ ക്രൂര കൊ ലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.  മൊബൈല്‍ ഫോണില്‍ നിന്ന് അന്വേഷണസംഘം ശാസ്ത്രീയ പരിശോധനയിലൂടെയാണ് ദൃശ്യങ്ങൾ വീണ്ടെടുത്തത്. ഈ ദൃശ്യങ്ങള്‍ കേസിലെ നിര്‍ണായക തെളിവാകും എന്നാണ് പൊലീസ് പറയുന്നത്. പ്രതികളിലൊരാളായ പ്രാവച്ചമ്പലം സ്വദേശി വിഷ്ണു സംഭവ ദിവസം ഉച്ചകഴിഞ്ഞ് ഷൂട്ട് ചെയ്തതാണ് മൊബൈലിലെ ദൃശ്യങ്ങൾ.

കഴിഞ്ഞ മാര്‍ച്ച്‌ 19ന് വൈകിട്ട് നാലുമണിയോടെയാണ് അനന്തുവിനെ സ്വന്തം ബൈക്കില്‍ ബലമായി നാലംഗസംഘം കയറ്റി കൊണ്ടു പോകുന്നത്. കണ്ടു നിന്നവരിലൊരാൾ തടയാൻ ശ്രമിച്ചെങ്കിലും അക്രമിസംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. തട്ടിക്കൊണ്ടുപോയ വിവരം വീട്ടുകാര്‍ ഉടന്‍ തന്നെ പൊലീസിൽ അറിയിച്ചെങ്കിലും കണ്ടെത്താനായില്ല. കൂട്ടുകാരാണ് പിറ്റേന്ന് രാവിലെ പത്തരയോടെ കൈമനം — നിറമണ്‍കര റോഡില്‍ അനന്തുവിന്റെ ബൈക്ക് കണ്ടെത്തിയത്. അനന്തുവിന്റെ ശരീരത്തിലാകമാനം അടിയേറ്റ പാടുകളുണ്ടായിരുന്നു. കൈകാലുകള്‍ക്ക് വെട്ടേറ്റ നിലയിലും മുഖവും തലയും കല്ലുകൊണ്ട് ഇടിച്ച്‌ വികൃതമാക്കിയ നിലയിലുമായിരുന്നു.

you may also like this video;


കൊലയാളി സംഘത്തില്‍പ്പെട്ട ഒരാളുടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെയാണ് അനന്തുവിനെ ആസൂത്രിതമായി സംഘം അവിടേയ്ക്ക് തട്ടിക്കൊണ്ടുവന്നത്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മദ്യവും കഞ്ചാവുമൊക്കെ ഉപയോഗിച്ച് ലഹരിയിലായിരുന്ന പ്രതികള്‍ പിറന്നാൾ ആഘോഷം നടത്തുന്നത് മുതലാണ് ദൃശ്യങ്ങൾ തുടങ്ങുന്നത്. ബര്‍ത്ത് ഡേ ആശംസകള്‍ നേരുന്നതും കരിയിലകള്‍ ശരീരത്തു വാരിയിട്ടും നിലത്തു കിടന്ന് ഉരുണ്ടുമായിരുന്നു ആഘോഷം. ഹാപ്പി ബര്‍ത്ത്ഡേ ഗാനം ആരോ ആലപിക്കുന്നതും വീഡിയോയിൽ കേൾക്കാം. കൂകി വിളിച്ചും അസഭ്യ വർഷം ചൊരിഞ്ഞും പരസ്പര വിരുദ്ധമായ സംഭാഷണങ്ങളും എല്ലാം ഉള്‍പ്പെട്ടതാണ് വീഡിയോ. പ്രതികള്‍ സംഘം ചേ‌ര്‍ന്ന് അനന്തുവിനെ മര്‍ദ്ദിക്കുന്നതും കല്ലിന് മുഖത്തും തലയ്ക്കും ഇടിയ്ക്കുന്നതും വെള്ളത്തിനായി കേണപ്പോള്‍ മുഖത്ത് അടിക്കുന്നതും തൊഴിക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

മര്‍ദ്ദനത്തില്‍ അവശനായി പ്രാണനുവേണ്ടി കേണപ്പോൾ മുഖ്യപ്രതിയായ പ്രാവച്ചമ്പലം സ്വദേശി വിഷ്ണു, അനന്തുവിന്റെ കൈകാലുകളില്‍ നിന്ന് ഞരമ്പ‌ു സഹിതം മാംസം മൃഗീയമായി അറുത്തെടുക്കുകയും രക്തം വാര്‍ന്നൊലിക്കുന്ന ആ കാഴ്ചകള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. കൊ ലയാളി സംഘം സ്ഥിരം ഒത്തുകൂടുന്ന സ്ഥലത്തായിരുന്നു പിറന്നാള്‍ ആഘോഷം. ദൃശ്യങ്ങള്‍ കൊ ലപാതകത്തിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍ ആയി. അതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിഷ്ണുവിന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്ത മൊബൈലിൽ നിന്നാണ് ഞെട്ടിക്കുന്ന ക്രൂര കൊലയുടെ ദൃശ്യങ്ങൾ കിട്ടിയത്. കൊ ലപാതകത്തിനുശേഷം ഒളിവില്‍ പോയപ്പോള്‍ മൊബൈലില്‍ നിന്ന് ദൃശ്യങ്ങൾ ഡിലിറ്റ് ചെയ്യുകയും ചെയ്തു. ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയാണ് പൊലീസ് ഈ ദൃശ്യങ്ങള്‍ വീണ്ടെടുത്തത്.

കൊ ലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ വിഷ്ണുരാജ്, സഹോദരന്‍മാരായ വിനീഷ് രാജ്, കുഞ്ഞുവാവയെന്ന വിജയരാജ്, സംഘത്തിലെ മറ്റംഗങ്ങളായ അപ്പു എന്ന അഖിൽ, ഹരിലാല്‍ എന്ന നന്ദു, അരുണ്‍ബാബു, ശരത്,​ കിരണ്‍ കൃഷ്ണന്‍, മുഹമ്മദ് റോഷന്‍, അഭിലാഷ്, കുട്ടപ്പനെന്ന അനീഷ്, റാം കാര്‍ത്തിക് തുടങ്ങി ഓരോരുത്തരുടെയും കൃത്യങ്ങള്‍ ദൃശ്യങ്ങളില്‍ വ്യക്തമാണ്. കേസിലെ നിർണ്ണായക തെളിവായ ഈ വീഡിയോ ദൃശ്യങ്ങൾ കുറ്റപത്രത്തില്‍ ചേര്‍ക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഫോര്‍ട്ട് അസി. കമ്മിഷണര്‍‌ പ്രതാപന്‍നായര്‍ ഗവ. പ്ളീഡര്‍ മുഖാന്തിരം കോടതിയില്‍ നിന്ന് അനന്തുവധക്കേസിന്റെ കുറ്റപത്രം തിരികെവാങ്ങിയത്. ഫോറന്‍സിക് ലാബിലെ റിപ്പോര്‍ട്ട് സഹിതം കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ വിചാരണ നടപടികള്‍ ആരംഭിക്കും.

you may also like this video;