പ്രവർത്തകയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിച്ചതിന് കെ എസ് യു സംസ്ഥാനതല നേതാവ് അടക്കമുള്ള പ്രവർത്തകർക്ക് എതിരെ കേസ്. കെ എസ് യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ, തിരുവനന്തപുരം കെ എസ് യു ജില്ലാ പ്രസിഡന്റ് എന്നിവർക്കെതിരെ പ്രവർത്തക നേരിട്ട് നൽകിയ പരാതിയിലാണ് കേസ്.
സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കാൻ വേണ്ടി മോർഫ് ചെയ്ത ചിത്രങ്ങൾ ഉണ്ടാക്കി പ്രചരിപ്പിച്ചു എന്നാണ് പ്രവർത്തക പരാതി നൽകിയിരിക്കുന്നത്. തൊടുപുഴ മുട്ടം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാന വനിത കമ്മീഷനും ഡിജിപിക്കും പ്രവർത്തക പരാതി നൽകിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമം എന്നതടക്കമുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വിദ്യാർത്ഥി നേതാക്കൾക്കെതിരെ ഉയർന്ന കേസിനെ കുറിച്ച് പ്രതികരിക്കാൻ കെ പി സി സി നേത്രതലത്തിൽ നിന്നോ, കെ എസ് യു സംസ്ഥാന നേത്രത്വത്തിൽ നിന്നോ ഒരു പ്രതികരണവും ഇതുവരെ പുറത്തുവന്നിട്ടില്ല.
ENGLISH SUMMARY: Morphed and obscene images spread; case against KSU workers
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.