20 June 2024, Thursday

2 ഡോസ് വാക്സിനെടുത്തവരിൽ മരണ നിരക്ക് 11 മടങ്ങ് കുറവ്; യുഎസ് പഠനം

Janayugom Webdesk
വാഷിങ്ടൻ
September 11, 2021 12:59 pm

പൂർണമായി വാക്സിനേഷൻ നൽകിയ ആളുകൾക്ക് കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 11 മടങ്ങ് കുറവാണെന്ന് പഠനം. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പുതിയ കണ്ടെത്തൽ. 

കുത്തിവയ്പ് എടുക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 10 മടങ്ങ് കുറവാണെന്നും ഡെൽറ്റ വൈറസ് വകഭേദം ഏറ്റവും സാധാരണമായ വേരിയന്റായി മാറിയെന്നും യുഎസ് ആരോഗ്യ അധികൃതർ വ്യക്തമാക്കി. 32000 രോഗികളിൽ നടത്തിയ പഠനത്തിലാണ് ഇത്തരത്തിൽ ഫലം കണ്ടെത്തിയത്.
വാക്സിനേഷൻ എടുത്ത 86 ശതമാനത്തിലധികം പേർക്ക് ആശുപത്രിവാസം വേണ്ടിവന്നില്ല. എന്നാൽ, ഇവരിൽ 75 വയസിന് മുകളിലുള്ള 76 ശതമാനം പേരും ഇതിൽ ഉൾപ്പെടുന്നു. മോഡേണ വാക്സിന് മറ്റുള്ളവയേക്കാൾ 95 ശതമാനമാണ് ഫലപ്രാപ്തി. 

അമേരിക്കയിൽ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകാനുള്ള തയാറെടുപ്പാണ് നടക്കുന്നത്. പ്രായമായവർക്കാണ് ആദ്യം നൽകുക. വാക്സിനെടുത്തതിലൂടെ കോവിഡ് മൂലമുള്ള മരണസംഖ്യകുറഞ്ഞെന്നും ആശുപത്രിയിലാകുന്നവരുടെ എണ്ണം വളരെ കുറഞ്ഞെന്നുമാണ് കണ്ടെത്തൽ. ജൂൺ മുതൽ ഓഗസ്റ്റ് വരെ ആശുപത്രികൾ, അത്യാഹിത വിഭാഗങ്ങൾ, അടിയന്തര പരിചരണ ക്ലിനിക്കുകൾ എന്നിവയിലെത്തിയ രോഗികളുടെ അടിസ്ഥാനത്തിലാണ് പഠനം നടന്നത്.
eng­lish summary;Mortality rate 11 times low­er than those tak­ing 2‑dose vaccine
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.