ഒരു വർഷത്തേയ്ക്ക് എല്ലാതരം ബാങ്ക് വായ്പകൾക്കും മൊറട്ടോറിയം നൽകാൻ ബാങ്കേഴ്സ് സമിതി സബ് കമ്മിറ്റി ശുപാർശ. 2020 ജനുവരി 31 മുതൽ ആരംഭിച്ച് 12 മാസക്കാലയളവിലേക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെ 10000 രൂപ മുതൽ 25000 രൂപ വരെ അവശ്യസാധനങ്ങൾ വാങ്ങിക്കാൻ വേണ്ടി വായ്പ നൽകാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ എല്ലാ രംഗത്തും മാന്ദ്യം പിടിമുറുകിയതിനലാണ് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി ചർച്ച നടത്തിയത്. സർക്കാരിന്റെ ആവശ്യം ബാങ്കേഴ്സ് സമിതി അനുഭവ പൂർവം പരിഗണിക്കുകയായിരുന്നു. ജനുവരി 31 വരെ മുടക്കമില്ലാതെ വായ്പ തിരിച്ചടവ് നടത്തിയവർക്കാണ് ഇളവ്. ആനുകൂല്യം വേണമെന്ന് ആവശ്യപെടുന്നവർക്കാണ് വായ്പ ഇളവ് നൽകുക. പ്രതിസന്ധി കാലത്ത് വരുമാനില്ലാതെ ബുദ്ധിമുട്ടിലാകുന്നവർക്ക് വീട്ടിലേയ്ക്ക് സാധങ്ങൾ വാങ്ങാനാണ് 10000 രൂപ മുതൽ 25000 രൂപ വരെ വായ്പ നല്കാൻ ശുപാർശ ചെയ്തിരിക്കുന്നത്.
ENGLISH SUMMARY: Mortorium for all bank loans
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.