‘ഇവള്‍ ജനിച്ചാല്‍ നാം നശിക്കും’ വൈറലായി ബോധവത്ക്കരണ ബോർഡ്

Web Desk
Posted on February 06, 2020, 9:01 pm

കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാണ് ബോധവത്ക്കരണത്തിന്റെ ഭാഗമായി പഞ്ചായത്ത് സ്ഥാപിച്ച ബോർഡ്. വൻ വാദ പ്രതിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നത്. നെന്മേനി പഞ്ചായത്തിന്റെ പേരിലുള്ളതാണ് ബോര്‍ഡ്. എപ്പോഴാണ് ബോർ‍ഡ് സ്ഥാപിച്ചെതെന് കാര്യത്തിൽ വ്യക്തതയില്ല. എങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സോഷ്യൽ മീഡിയയിലാകെ ഈ പോസ്റ്റ് പരന്നത്.

ബോർഡിലെ ഒരു വാചകത്തിനെതിരെയാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ‘ഇവള്‍ ജനിച്ചാല്‍ നാം നശിക്കും’ എന്ന വാചകം സ്ത്രീവിരുദ്ധതയെ കടത്തിവിടുന്നതാണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. അതേസമയം പെണ്‍കൊതുകുകളാണ് രോഗകാരികളെന്നതിനാല്‍, ഈ വാചകത്തെ എതിര്‍ക്കേണ്ട കാര്യമില്ലെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു.

കൊതുകുകൾ പെറ്റുപെരുകുന്ന സാഹചര്യങ്ങളും ഇത്തരം സാഹചര്യങ്ങൾ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചും ബോർഡിലൂടെ വ്യക്തമാക്കുന്നുണ്ട്. കൊതുകുകളുടെ കാര്യത്തിൽ അപകടകാരികൾ പെൺകൊതുകുകൾ തന്നെയാണ്. പ്രത്യുത്പാദനത്തിന്റെ ഭാഗമായി, മനുഷ്യരക്തം കുടിക്കുന്നത് പെൺകൊതുകകൾ ആണ്.

മലേറിയ, മഞ്ഞപ്പനി, എന്‍സെഫലൈറ്റിസ് തുടങ്ങിയ രോഗങ്ങൾ പകരുന്നതും പെൺകൊതുകുകൾ വഴിയാണ്. എങ്കിലും പെൺകൊതുകുകളെ മാത്രം തിരഞ്ഞ് പിടിച്ച് കൊല്ലുക എന്നത് സാധ്യമല്ല.

Eng­lish Sum­ma­ry: Mos­qui­toes are dan­ger­ous, the pan­chay­at aware­ness Board is viral in social media.

you may also like this video;