Web Desk

ലിസ്ബന്‍

June 06, 2020, 2:56 pm

റെക്കോർഡിട്ട് ക്രിസ്റ്റ്യാനോ: കരിയറിൽ 100 കോടി ഡോളർ സമ്പാദ്യം

Janayugom Online

ലോകത്ത് സമ്പന്നൻ എന്ന നിലയിൽ റെക്കോർഡിട്ട് ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കരിയറിൽ നൂറുകോടി ഡോളർ(7561 കോടി രൂപ ) സമ്പാദ്യം നേടുന്ന ആദ്യ ഫുടബോൾ താരമായി ഈ പോർച്ചുഗീസുകാരൻ. ഫോബ്‌സ് മാസികയുടെ വെബ്‌സൈറ്റിലൂടെയാണ് സംഭവം പുറത്ത് വന്നത്. കളിക്കളത്തിൽ നിലനിൽക്കെ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ് റൊണാൾഡോ.

ബോക്സിങ് താരം ഫ്ലോയ്ഡ് മെയ്‌വെതർ, ഗോൾഫ് താരം ടൈഗർ വുഡ്‌സ് എന്നിവരാണ് മറ്റുള്ളവർ. 2003 ൽ കരിയർ തുടങ്ങിയ ക്രിസ്റ്റ്യാനോ ഇതുവരെ പ്രതിഫലമായി തന്നെ 65 കോടി യുഎസ് ഡോളർ (4915 കോടി രൂപ ) കിട്ടിയതായി ഫോബ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ കളിക്കുന്ന ഇറ്റാലിയൻ ക്ലബായ യുവെന്റസുമായുള്ള കരാർ 2022 അവസാനിക്കുമ്പഴേക്കും ഇത് 76.5 ഡോളറായി ഉയരും.പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തിന് പുറമെയാണിത്.

ഇൻസ്റ്റാഗ്രാമിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് മുന്നിൽ ഉള്ളത് . കഴിഞ്ഞ മാർച്ച് 12 മുതൽ മെയ് 14 വരെ റൊണാൾഡോക്ക് 18 കോടി രൂപയാണ് ലഭിച്ചത്. രണ്ടാമതായി മെസ്സിയാണ് പട്ടികയിൽ ഉള്ളത്.

Eng­lish sum­ma­ry:  Cris­tiano Ronal­do cre­ates history.

You may also like this video: