Saturday
23 Mar 2019

സംഘപരിവാർ പ്രചരണം വെറുതെ; ഇന്ത്യക്കാരേറെയും മാംസാഹാരികൾ

By: Web Desk | Wednesday 23 May 2018 8:53 PM IST


സ്യാഹാര ചാരുത പ്രചരിപ്പിക്കാന്‍ മോഡി  സര്‍ക്കാര്‍ മതത്തെയും തത്വസംഹിതയെയും പോരാതെ മഹാത്മാഗാന്ധിയെക്കൂടി കൂട്ടുപിടിച്ച് പാടുപെടുകയാണെന്ന് ഒക്ടോബര്‍ രണ്ടിന് റെയില്‍വേ സസ്യാഹാരംമാത്രം വിതരണം ചെയ്യാന്‍ തീരുമാനിച്ചതിലൂടെ വ്യക്തമായിരുന്നു.

സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതിന് വിരുദ്ധമായി ഏതാണ്ട് 80 ശതമാനം ഇന്ത്യന്‍ പുരുഷന്മാരും 70 ശതമാനം സ്ത്രീകളും അവസരംപോലെ ഇടയ്ക്ക് മല്‍സ്യവും മുട്ടയും മാംസവും ഉപയോഗിക്കുന്നവരാണെന്ന് ദേശീയ ആരോഗ്യസ്ഥിതി സംബന്ധമായ ഇന്ത്യാ സ്പെൻഡ്‌  സര്‍വേ പറയുന്നു. ഏതെങ്കിലും തത്വ സംഹിതയുടെ ഭാഗമായല്ല ,ലഭ്യതയുടെ പേരിലാണ്                                     ഭക്ഷ്യശൈലിയില്‍ മാറ്റമുണ്ടായിട്ടുള്ളതെന്ന് സര്‍വെകള്‍ പറയുന്നു.
ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം 42.8ശതമാനം സ്ത്രീകളും 48.9ശതമാനം പുരുഷന്മാരും മല്‍സ്യമോ,മാംസമോ മുട്ടയോ ആഴ്ചയില്‍ കഴിക്കുന്നവരാണ്. ഒരേ സമയം പോഷകാഹാരക്കുറവും അമിതവണ്ണവും വിനയായ സമൂഹത്തില്‍ ശരാശരിഭക്ഷണരീതി കണ്ടെത്തേണ്ടത് ആവശ്യമാണ്.ഇന്ത്യയിൽ  53.7 ശതമാനം സ്ത്രീകളും 22.7ശതമാനം പുരുഷന്മാരും വിളര്‍ച്ചബാധിച്ചവരാണ്. 22.9ശതമാനം സ്ത്രീകളും 20.2ശതമാനം പുരുഷന്മാരും മെലിഞ്ഞവരുമാണ്. അതേസമയം തന്നെ സമൂഹത്തില്‍ 20.7ശതമാനം സ്ത്രീകളും 18.9ശതമാനം പുരുഷന്മാരും  അമിതവണ്ണത്തിനുടമകളുമാണ്.
മുട്ടയും ഇറച്ചിയും ജങ്ക്ഫുഡുകളാണെന്ന പ്രചരണം നടത്തിയ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പ്രതിഷേധം ഉയരാനിടയാക്കിയിരുന്നു. ഇവ രണ്ടും തടിവര്‍ദ്ധിക്കാനിടയാക്കുമെന്ന പ്രചരണം നടത്തിയ മന്ത്രാലയം പ്രതിഷേധത്തെത്തുടര്‍ന്ന് അത് പിന്‍വലിച്ചു.ജൈന വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ 2015ല്‍ അംഗന്‍വാടികളില്‍ നല്‍കുന്ന ഭക്ഷണത്തില്‍നിന്നും മുട്ട പിന്‍വലിച്ചിരുന്നു.
മൃഗങ്ങളില്‍നിന്നും ലഭ്യമായ മുട്ട, മാംസം പാല്‍ എന്നിവയും മല്‍സ്യവും ആരോഗ്യസംരക്ഷണത്തിന് പയര്‍ പച്ചക്കറികള്‍ എന്നിവയക്ക് ഒപ്പം വേണ്ടതാണെന്ന ശുപാര്‍ശ നല്‍കുന്ന ഹൈദരാബാദിലെ ദേശീയ പോഷകാഹാര ഇന്‍സ്റ്റിറ്റ്യൂട്ട് അറിയാതെയാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നത്. മൃഗങ്ങളില്‍നിന്നുള്ള പ്രോട്ടീനില്‍ അമിനോ അമ്ലങ്ങള്‍ സസ്യങ്ങളില്‍നിന്നുള്ള പ്രോട്ടീനിലെ അമിനോ അമ്ലങ്ങളേക്കാള്‍ നിലവാരം ഉയര്‍ന്നതാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാര്‍ഗ രേഖയില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ മഹാത്മാഗാന്ധിയുടെ പേരില്‍ ഇന്ത്യന്റെയില്‍വേ സസ്യാഹാരം മാത്രം വിതരണംചെയ്യാന്‍ തീരുമാനിച്ചതും ജീവനക്കാരോട് മാംസാഹാരം വര്‍ജ്ജിക്കാന്‍ നിര്‍ദ്ദേശിച്ചതും ശ്രദ്ധേയമാണ്.
ഇന്ത്യയിലെ സ്ത്രീകളെക്കാള്‍ പുരുഷന്മാരാണ് മാംസാഹാരം കഴിക്കുന്നവര്‍. പത്തില്‍മൂന്നു സ്ത്രീകള്‍ മുട്ടയോ മാംസമോകഴിക്കാത്തവരാണ്. ഇത് പുരുഷന്മാരുടെ കാര്യത്തില്‍ പത്തില്‍ രണ്ടുമാത്രമാണ്.
ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം ആഴ്ചക്കണക്കില്‍ മാംസാഹാരികളായ സ്ത്രീകള്‍ ഏറെ കേരളത്തിലാണ്. 92.8ശതമാനം സ്ത്രീകള്‍. ഗോവയില്‍ 85.7ശതമാനവും അസമില്‍ 80.4ശതമാനവും കഴിക്കുമ്പോള്‍ പഞ്ചാബില്‍ നാല് ശതമാനവും രാജസ്ഥാന്‍ ആറുശതമാനവും ഹരിയാന 7.8ശതമാനവും ആണ് താഴേത്തട്ടില്‍. ആഴ്ചയിലെങ്കിലും മാംസാഹാരികളായ പുരുഷ്ന്മാര്‍ കൂടുതല്‍ ത്രിപുരയിലാണ് 94.8ശതമാനം. കേരളത്തില്‍ 90.1 ശതമാനവും ഗോവയില്‍ 88ശതമാനവും ആണിത്. പഞ്ചാബില്‍ പത്തും രാജസ്ഥാനില്‍ 10.2 ഉം, ഹരിയാന 13ശതമാനവും ആണ് താഴേത്തട്ടില്‍. ആഴ്ചയിലെങ്കിലും മാംസാഹാരികളായവരുടെ ശതമാനം          വടക്കുകിഴക്കന്‍സംസ്ഥാനങ്ങളിലും തെക്കേഇന്ത്യയിലും ഉയര്‍ന്നിരിക്കുമ്പോള്‍ ഉത്തരേന്ത്യയില്‍ അത് താഴ്ന്ന നിലയിലാണ്.
സംഘപരിവാര്‍ പ്രചരണവും ഇന്ത്യയിലെ ആഹാരപദ്ധതികളും ചേര്‍ത്ത് പരിശോധിക്കുന്നതും ഇത്തരത്തില്‍ രസാവഹമാണ്.

അതേ സമയം റെയില്‍വേയുടെ ഗാന്ധിജയന്തി സസ്യാഹാര പരിപാടി ഫ്രീസറിലേക്ക് മാറ്റി. 2018,2019,2020 വര്‍ഷങ്ങളില്‍ ഒക്ടോബര്‍ രണ്ടിന് സസ്യാഹാരദിനമായി ആചരിക്കാന്‍ റെയില്‍വേ പദ്ധതി തയ്യാറാക്കിയിരുന്നു. ട്രയിനിലും പ്ലാറ്റുഫോമിലും ഈ ദിവസംമുഴുവന്‍ സസ്യാഹാരം വിതരണം ചെയ്യുകയായിരുന്നു ഉദ്ദേശ്യം. പുതിയ നിര്‍ദ്ദേശം വരും വരെ തീരുമാനം മരവിപ്പിക്കാനാണ് ബോര്‍ഡ് ചീഫ് കൊമേഴ്‌സ്യല്‍ മാനേജരോട് രേഖാമൂലം ആവശ്യപ്പെട്ടത്. സസ്യാഹാരശീലം പ്രോല്‍സാഹിപ്പിക്കാനുള്ള ഒരു നീക്കമായി ഇതുവ്യാഖ്യാനിക്ക പ്പെട്ടതോടെയാണ് തീരുമാനം. പ്രഖ്യാപനം വന്നതിനെത്തുടര്‍ന്ന് നിരവധിമേഖലകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

Related News