സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ വോട്ടർമാരുള്ള ഒളവണ്ണ ഗ്രാമപ്പഞ്ചായത്തിൽ വോട്ടവകാശം വിനിയോഗിക്കാൻ കാത്തിരിക്കുന്നത് 52,330 പേർ. ജനസംഖ്യകൊണ്ടും ഒളവണ്ണയാണ് കേരളത്തിൽ ഒന്നാമത്. ഒരുലക്ഷത്തിനടുത്താണ് ജനസംഖ്യ. 23 വാർഡുകളാണ് ഒളവണ്ണയിലുള്ളത്. നാലുവാർഡുകളിൽ മാത്രമാണ് രണ്ടായിരത്തിന് തൊട്ടുതാഴെ വോട്ടർമാരുള്ളത്.
കോവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് നാളെ. ഇന്ന് നിശബ്ദ പ്രചാരണം. ചരിത്രത്തിൽ ആദ്യമായി കൊട്ടിക്കലാശം ഇല്ലാതെയുള്ള പരസ്യപ്രചാരണം അഞ്ച് ജില്ലകളിലും ഇന്നലെ അവസാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. 24,584 സ്ഥാനാർത്ഥികളാണ് അഞ്ചു ജില്ലകളിലുമായി നാളെ ജനവിധി തേടുന്നത്. അഞ്ച് ജില്ലകളിലായി 88,26,620 വോട്ടർമാരാണുള്ളത്. ഇതിൽ 41,58,341 പുരുഷന്മാരും, 46,68,209 സ്ത്രീകളും 70 ട്രാൻസ്ജെന്‍ഡേഴ്‌സും ഉൾപ്പെടുന്നു.
English summary: Most number of voters in Kerala
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.