രാജ്യത്തെ സമ്പന്ന എംഎൽഎമാരിൽ ഭൂരിഭാഗവും കോൺഗ്രസും ബിജെപിയും. ഏറ്റവും കൂടുതൽ കോടിശ്വരൻമാരായ എംഎൽഎമാർ ഉള്ളത് കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലും. തെരഞ്ഞെടുപ്പ്കളിൽ മത്സരിക്കാനായി എംഎൽഎമാർ സമർപ്പിച്ച സത്യവാങ്മൂലം അടിസ്ഥാനമാക്കി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ബിജെപി നേതാവും മുംബൈയിലെ ഘട്‌കോപ്പർ ഈസ്റ്റ് എംഎല്‍എയും പരാഗ് ഷാ ആണ് രാജ്യത്തെ ഏറ്റവും സമ്പന്നനായ എംഎൽഎ. ഇദ്ദേഹത്തിന് 3,400 കോടി രൂപ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കര്‍ണാടക ഉപമുഖ്യമന്ത്രിയും കര്‍ണാടക പിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാര്‍ സമ്പന്നരിൽ രണ്ടാമൻ. 1413 കോടിയാണ് ശിവകുമാറിന്റെ ആസ്തി. കർണാടകയിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ കെ. എച്ച്. പുട്ടസ്വാമി. ഗൗഡ (1267 കോടി), കർണാടകയിലെ കോൺഗ്രസ് എംഎൽഎ പ്രിയാകൃഷ്ണ (1156 കോടി) എന്നിവരാണ് മൂന്നും നാലും സ്ഥാനത്തുള്ളത്. സമ്പന്നരായ നിയമസഭാംങ്ങളുടെ പട്ടികയിലെ പരാഗ് ഷായ്ക്ക് തൊട്ടുപുറകിൽ കേരളത്തിലെ എംഎൽഎമാരിൽ പാലാ എംഎൽഎ മാണി സി. കാപ്പനാണ് ഏറ്റവും സമ്പന്നൻ. 27.93 കോടിയാണ് കാപ്പന്റെ ആസ്തി. 14 കോടി ആസ്തിയുള്ള കൊല്ലം എംഎൽഎ മുകേഷാണ് സമ്പന്നരിൽ കേരളത്തിൽനിന്നു മൂന്നാം സ്ഥാനത്ത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.