കോവിഡ് 19നോടനുബന്ധിച്ച് തമിഴ്നാട് സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ വാങ്ങുവാന്‍ സ്വദേശത്തേയ്ക്ക് പോയി തരികെ വരാന്‍ കഴിയാത്തവര്‍ ഏറെ. കേരളത്തില്‍ താമസിച്ച് ജോലി ചെയ്ത് വരുന്ന തമിഴ്നാട് സ്വദേശികളാണ് അനുകൂല്യങ്ങള്‍ വാങ്ങുവാന്‍ നാട്ടിലേയ്ക്ക് പോയത്. ഇത്തരത്തില്‍ പോയവര്‍ തിരികെ ജില്ലയിലേയ്ക്ക് കടക്കുവാന്‍ ശ്രമിച്ചവരാണ് ഏറെയും ഇപ്പോള്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ജില്ലയിലെ ഏലം, തേയില അടക്കമുള്ള തോട്ടങ്ങളില്‍ പണിചെയ്ത് വരുന്നവരാണ് ഇവര്‍. ഇക്കൂട്ടരില്‍ അധികം ആളുകള്‍ക്കും തമിഴ്നാട്ടിലും സ്വന്തമായി വീടും മറ്റ് സൗകര്യങ്ങളും ഉള്ളവരാണ്.
തമിഴ്നാട്ടില്‍ റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് സര്‍ക്കാര്‍ 1000 രൂപയും കിറ്റും നല്കി വരുന്നുണ്ട്. ഇത് വാങ്ങുന്നതിനായി പോയവരാണ് ഇതിലധികവും. തമിഴനാട്ടില്‍ കോറോണ വൈറസ് വ്യാപകമായതോടെ കേരളാ അതിര്‍ത്തിയില്‍ പൊലീസ് നിരീക്ഷണം ശക്തമായി. അതോടെ കാല്‍നടയായി അതിര്‍ത്തി കടക്കാമെന്ന ധാരണ ഇല്ലാതായി. കേരളത്തില്‍ ലോക് ഡൗണ്‍ നടക്കുമ്പോഴും നാട്ടുപാതകളിലൂടെ എത്തി ജില്ലയിലെ ഏലത്തോട്ടങ്ങളിലും തമിഴ്നാട് സ്വദേശികള്‍ ഉള്‍പ്പെടെ ജോലി ചെയ്ത് വന്നിരുന്നു.
തമിഴ്നാട്ടില്‍ കൊറോണ വ്യാപനം വര്‍ദ്ധിച്ചതോടെ കേരള അതിര്‍ത്തികള്‍ അടക്കുകയും, സംസ്ഥാനത്തിലേയ്ക്ക് നടന്ന് കയറുവാന്‍ കഴിയുന്ന നാടുപാതകള് അടക്കം പൊലീസ് നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇതോടെ അതിര്‍ത്തി കടന്ന് എത്തുന്ന തമിഴ്നാട് സ്വദേശികള്‍ക്കെതിരെ കേസെടുത്ത് തിരികെ അയക്കുകയായിരുന്നു ചെയ്തത്. ഇത്തരത്തില്‍ എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ജില്ലയ്ക്കുള്ളില്‍ തന്നെ നിരീക്ഷണത്തില്‍ താമസിപ്പിക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.