മനംകവരുമീ വജ്രചുണ്ട് ഗിന്നസിലെത്തി

Web Desk
Posted on January 09, 2019, 11:46 am

ഫാഷന്‍ ലോകത്തെ മനം മയക്കിയ രത്‌നചുണ്ട് ലോക ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു. 3.78 കോടിയോളം വിലമതിക്കുന്ന 126 രത്‌നങ്ങള്‍ പതിച്ചാണ് ഈ ചുണ്ട് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. ഓസ്‌ട്രേലിയിലെ റോസന്‍ഡ്രോഫ് ഡയമണ്ട് ജ്വല്ലറിയുടെ 50-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് മനം മയക്കും കാഴ്ച ലോക ശ്രദ്ധയാകര്‍ഷിച്ചത്.

മേക്കപ്പ് ആര്‍ട്ടിസ്റ്റ് രണ്ടരമണിക്കൂര്‍ കൊണ്ടാണ് മോഡലിന്റെ ചുണ്ടില്‍ ഇത്തരത്തിലൊരു കല തീര്‍ത്തത്.