Monday
18 Feb 2019

പിടികിട്ടാപ്പുള്ളി പ്രഖ്യാപനം: മല്യക്ക് മൂന്നാഴ്ച സമയം

By: Web Desk | Monday 3 September 2018 10:23 PM IST

മുംബൈ: കോടികള്‍ ബാങ്ക് വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിനായി എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷയില്‍ മറുപടി നല്‍കാന്‍ മുംബൈ പ്രത്യേക കോടതി അദ്ദേഹത്തിന് മൂന്നാഴ്ച സമയം നല്‍കി. വിജയ് മല്യ സെപ്റ്റംബര്‍ 24ഓടു കൂടി മറുപടി നല്‍കണം. അതിനു ശേഷം വാദം കേള്‍ക്കേണ്ടതെപ്പോഴെന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. മല്യയെ പിടികിട്ടാപ്പുള്ളിയായ വ്യവസായിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന കോടതി രേഖകള്‍ നല്‍കണമെന്ന അപേക്ഷയുമായി മല്യയുടെ കുടുംബാംഗമുള്‍പ്പെടെ അഞ്ചു കക്ഷികള്‍ രംഗത്തു വന്നതായി റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ കോടതി ഈ വിഷയം തിങ്കളാഴ്ചയിലേക്കു മാറ്റിവച്ചു. വിജയ് മില്യയുടെ 12,500 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സി അനുമതി തേടിയിരുന്നു. വിജയ് മല്യയും അദ്ദേഹത്തിന്റെ കിങ് ഫിഷര്‍ എയര്‍ലൈന്‍സും മറ്റും ഭീമമായ തുക വായ്പയെടുത്തിരുന്നു. ഇത് പലിശയടക്കം നിലവില്‍ 99900.07 കോടിയിലെത്തി നില്‍ക്കുകയാണ്.

Related News