ഓണ്‍ലൈനിലൂടെ വാങ്ങിയ ദം ബിരിയാണിയില്‍ പുഴു; ലാമിയ ഹോട്ടല്‍ പൂട്ടി

Web Desk
Posted on July 15, 2019, 11:43 am

തിരുവനന്തപുരം: ദം ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന്
ഹോട്ടല്‍ പൂട്ടി. തിരുവനന്തപുരം കവടിയാറിലെ ലാമിയ ഹോട്ടലാണ് പൂട്ടിയത്.
ഓണ്‍ലൈനിലൂടെ വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കൂടാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടലിന്റെ പ്രവര്‍ത്തനമെന്നും കണ്ടെത്തിയിട്ടുണ്ട്.
പാചകം ചെയ്തതും അല്ലാത്തതുമായ മാംസം ഒരേ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്നതായും പാചകം ചെയ്ത ഇറച്ചി പാത്രങ്ങള്‍ കഴുകുന്ന വാഷ് ബേസിന് അടിയില്‍ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി.
ഊബര്‍ ഈറ്റ്‌സിലൂടെ വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ഉപഭോക്താവ് പരാതി നല്‍കുകയായിരുന്നു.