കൊല്ലത്ത് അമ്മയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കൾ

Web Desk

കൊല്ലം

Posted on August 09, 2020, 3:49 pm

കരുനാഗപ്പള്ളിയിൽ ചികിത്സ കിട്ടാതെ ഗർഭസ്ഥ ശിശു മരിച്ചതിന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയാണ് മരിച്ചത്. കൊല്ലാതെ സ്വകാര്യ ആശുപത്രിയിൽ നിന്നായിരുന്നു എസ്എടിയിലേക്ക് ആശുപത്രിയിലെത്തിച്ചത്.

ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു. വടക്കൻ മൈനാഗപ്പള്ളി സ്വദേശിനി നജ്മയെ ജൂലൈ 29നാണ് പ്രസവത്തിനായി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പ്രസവമുറിയിലേക്ക് മാറ്റിയെങ്കിലും കൃത്യമായ പരിചരണം കിട്ടിയില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

പതിനഞ്ച് മണിക്കൂറിന് ശേഷം കടുത്ത വേദനയും രക്തസ്രാവവും ഉണ്ടാകാൻ തുടങ്ങിയതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റാൻ സ്വകാര്യ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പ്രസവത്തിന് മുൻപ് കുട്ടി മരിച്ചു. ഇന്ന് വെളുപ്പിനെയോടെ നജ്മ മരണത്തിന് കീഴടങ്ങി. അതേസമയം ചികിത്സ പിഴവ് സംഭവിച്ചിട്ടില്ലന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Eng­lish sum­ma­ry; moth­er and baby death in thiru­vanatha­pu­ram SAT

You may also like this video;