Web Desk

പാലക്കാട്

May 03, 2020, 8:50 am

പാലക്കാട് വീടിനുള്ളില്‍ അമ്മയും രണ്ടു മക്കളും മരിച്ച നിലയില്‍

Janayugom Online

രണ്ടു മക്കളെയും യുവതിയേയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുഴൽമന്ദം മാത്തൂർ പല്ലഞ്ചാത്തനൂർ കേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി, മകൻ ആഗ്നേഷ് (5), അഞ്ചു മാസം മാത്രം പ്രായമുള്ള മകള്‍ ആഗ്നേയ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവമെന്ന് ആലത്തൂര്‍ പൊലീസ് പറയുന്നു. കൂലിപ്പണിക്കാരനായ മഹേഷ് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് മുൻവശത്തെ കിടപ്പുമുറിയിൽ മകൻ ആഗ്നേഷ് കട്ടിലിൽ കിടക്കുന്നത് കണ്ടത്.

തുടര്‍ന്ന് ആഗ്നേയയെ പൂമുഖത്തെ തൊട്ടിലിലും അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തി. മഹേഷിന്റെ അമ്മ എത്തിയപ്പോഴാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആലത്തൂർ കാവശ്ശേരി സ്വദേശി കൃഷ്ണകുമാരിയെ കണ്ടെത്തിയത്. ഉടൻതന്നെ രണ്ടു കുട്ടികളെയും കുഴൽമന്ദം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ജില്ലാ ആശുപത്രിയില്‍ രാവിലെ നടക്കുന്ന പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ എന്ന് ഡിവൈഎസ്‌പി ഷാജി എബ്രഹാം അറിയിച്ചു.

Eng­lish Summary:mother and chil­dren found death in palakkad

You may also like this video