മരണശേഷം മകളെ നോക്കാന്‍ ആരുമില്ല; ശാസ്താംകോട്ടയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്തു

Web Desk
Posted on March 29, 2018, 9:07 pm

ശാസ്താംകോട്ട : അമ്മയെയും ബുദ്ധി വൈകല്യമുള്ള മകളെയും വീടിനോട് ചേര്‍ന്നുള്ള ചായ്പ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംകോട്ട മനക്കര ഓണംപള്ളില്‍ വീട്ടില്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിലെ റിട്ട. പ്രഫസര്‍ പരേതനായ ഓണംപള്ളി പ്രഭാകരന്റെ ഭാര്യ വസുമതി (73) മകള്‍ അമിത സചു (43) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പകലോടെ ഇവരുടെ മകനാണ് ഇവരെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബുധന്‍ രാത്രി പതിനൊന്നു മണിവരെ വീടിനുള്ളില്‍ ഉണ്ടായിരുന്നു എന്നും അതിനു ശേഷമായിരിക്കും ആത്മഹത്യ ചെയ്തതെന്നും പറയുന്നു. ഇവരുടെ പക്കല്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടത്തിയട്ടുണ്ട് മാതാവിന്റെ കാലശേഷം മാനസിക വൈകല്യമുള്ള മകളെ നോക്കാന്‍ ആരുമില്ല എന്ന ആശങ്കയാണ് ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എന്ന് സംശയിക്കപ്പെടുന്നു. ഫോറന്‍സിക് വിദഗ്ധര് പരിശോധിച്ച് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃദ് ദേഹം വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.