വീടിനുള്ളില്‍ മരിച്ച നിലയില്‍ മാതാവിനേയും മകളേയും കണ്ടെത്തി

Web Desk

നെടുങ്കണ്ടം

Posted on July 18, 2020, 6:54 pm

വീടിനുള്ളില്‍ വയോധികരായ അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. പുഷ്പകണ്ടം കാനത്തില്‍ ലളിത, മാതാവ് മീനാക്ഷിയമ്മ എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമീക നിഗമനം. ഇന്നലെ രാവിലെയാണ് പുഷ്പകണ്ടം കാനത്തില്‍ ലളിതയേയും (63) മാതാവ് മീനാക്ഷിയേയും (86) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലളിത തൂങ്ങി മരിച്ച നിലയിലും മാതാവ് ലളിതയുടെ കൈ ഞരമ്പ് മുറിച്ച് നിലത്ത് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വാതിലുകള്‍ അകത്ത നിന്ന് പൂട്ടിയ നിലയിലായിരുന്നു. ലളിതയും മാതാവ് മീനാക്ഷിയുമാണ് പുഷ്പകണ്ടത്തെ വീട്ടില്‍ താമസിച്ചിരുന്നത്. ലളിതയുടെ മൂത്തമകന്‍ പുഷ്പകണ്ടത്ത് തന്നെ മറ്റൊരു വീട്ടിലും ഇളയ മകന്‍ ജോലി ചെയ്യുന്ന കുമളിയിലുമാണ് താമസിച്ചിരുന്നത്.

ഇളയ മകന്‍ ഇന്ന് രാവിലെ വീട്ടിലേയ്ക്ക വിളിച്ചെങ്കിലും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികളോട് വിവരം തിരക്കാന്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ തെരച്ചിലിലാണ് ഇവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക മാറ്റി. നെടുങ്കണ്ടം പോലിസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:mother and daugh­ter found dea d in house
You may also like this video