Tuesday
26 Mar 2019

പട്ടാപ്പകൽ അമ്മയെയും കുഞ്ഞിനെയും  വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി

By: Web Desk | Friday 31 August 2018 2:00 PM IST


missing case-janayugom
ചിറ്റാരിക്കാൽ(കാസർഗോഡ്):  പട്ടാപ്പകൽ  അമ്മയെയും കൈക്കുഞ്ഞിനെയും വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയതായി പരാതി.  ചിറ്റാരിക്കാലിലെ വർക്ക് ഷോപ്പ് ജീവനക്കാരൻ വെള്ളടുക്കത്തെ കൈതവേലിൽ മനുവിന്‍റെ ഭാര്യ മീനു (22), മകൻ സായികൃഷ്ണ (രണ്ടര) എന്നിവരെയാണ് കാണാതായത്. ഇന്നു രാവിലെ പത്തോടെ തന്നെ ആരോ അക്രമിക്കാൻ വരുന്നുണ്ടെന്നു പറഞ്ഞ് മീനു പരിഭ്രാന്തയായി ഭർത്താവിനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. വീട്ടുവാതിൽക്കൽ ചോരപ്പാടുകൾ കണ്ടത് നാട്ടുകാരെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. സംഭവത്തിൽ ആക്രിക്കച്ചവടക്കാരെ സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ചിറ്റാരിക്കാൽ അന്വേഷണം ആരംഭിച്ചു. ഇവരെ കണ്ടെത്താനായി സാമൂഹ്യമാധ്യമങ്ങളിലൂടെ അമ്മയുടെയും കുട്ടിയുടെയും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.
Related News