June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

കാറും ലോറിയും കൂട്ടിയിടിച്ച് അമ്മയും മകനും

By Janayugom Webdesk
May 22, 2022

ദേശീയ പാതയിൽ നാദാപുരം റോഡ് കെ ടി ബസാറിൽ ലോറിയും കാറും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. കോഴിക്കോട് കാരപ്പറമ്പ് പീപ്പിൾസ് റോഡിൽ രാഖി നിവാസിൽ ഗിരിജ (64), മകൻ രാഗേഷ്(37) എന്നിവരാണ് മരിച്ചത്. കാറിൽ ഒമ്പത് പേരാണ് യാത്ര ചെയ്തിരുന്നത്. കുട്ടികളടക്കം പരിക്കേറ്റ ഏഴു പേരെ വടകര സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കും മാറ്റി. ഇന്നലെ പകൽ 12.45 ഓടെയാണ് അപകടം. കൊട്ടിയൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാർ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.

വടകര നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് കാറിൽ ഇടിച്ചത്. ഫയർ ഫോഴ്സും, നാട്ടുകാരും ചേർന്ന് കാർ വെട്ടി പൊളിച്ചാണ് കാർ ഓടിച്ച രാഗേഷിനെ പുറത്തെടുത്തത്. അപ്പോഴേക്കും രാഗേഷ് മരിച്ചിരുന്നു. രാഗേഷിന്റെ ഭാര്യ ദീപ്തി, മക്കളായ അനാമിക, അധുവിക, രാഗേഷിന്റെ സഹോദരി രാഖി, രാഖിയുടെ ഭർത്താവ് ജ്യോതിഷ്, ഇവരുടെ മക്കളായ തീർത്ഥ, ശ്രീഹരി എന്നിവർക്കാണ് പരിക്കേറ്റത്. 

Eng­lish Summary:Mother and son died in car and lor­ry collision
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.