ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച കേസില്‍ അമ്മ അറസ്റ്റില്‍. അമ്മ കുട്ടിയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. കാര്‍ത്തികപ്പള്ളി വലിയകുളങ്ങര ചിറ്റൂര്‍ അശ്വതി(33) ആണ് അറസ്റ്റിലായത്.
അശ്വതിയുടെ ആദ്യ ബന്ധത്തിലെ കുട്ടിയെയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയോട് അശ്വതി ക്രൂരമായ രീതിയിലാണ് പെരുമാറിയതെന്നും നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കുട്ടി മരിക്കുന്നതിന് തൊട്ട് മുമ്പുള്ള ദിവസവും അശ്വതി ഉപദ്രവിച്ചിരുന്നു. കുട്ടി വെള്ളവുമായി എത്തിയപ്പോള്‍ തട്ടിതെറിപ്പിക്കുകയും പഠിക്കുന്നില്ലാ ഉറങ്ങുന്നില്ലാ എന്നു പറഞ്ഞ് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
അച്ഛന്റെ വീട്ടില്‍ കൊണ്ട് വിടുമെന്ന് പറഞ്ഞ് ഇവര്‍ കുഞ്ഞിനെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് വിവരം. കുട്ടി മരിക്കുന്നതിന് നാല് ദിവസം മുമ്പ് ക്രൂരമായി ആക്രമിക്കപ്പെടുകയും കുട്ടിയുടെ മുടി മുറിക്കുകയും ചെയ്തിരുന്നു. കണ്ണിന് താഴെയും കഴുത്തില്‍ നഖത്തിന്റെ പാടുകളും ഉണ്ടായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയും പ്രശ്നം ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു. ശേഷവും മര്‍ദ്ദനം തുടര്‍ന്നതായാണ് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. കുട്ടിയുടെ കരച്ചിലും മറ്റും കേട്ട് നാട്ടുകാര്‍ ആരെങ്കിലും കാര്യം അന്വേഷിക്കാൻ വന്നാല്‍ വെട്ടുകത്തി കാട്ടി അവരെ ഭീഷണിപ്പെടുത്തിയിരുന്നതായും നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞിരുന്നു. കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.