Web Desk

കാസര്‍കോട്‌

January 07, 2021, 11:52 am

കാസര്‍കോട് നവജാത ശിശുവിനെ കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

Janayugom Online

കാസര്‍കോട് നവജാത ശിശുവിന്റെ കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി കൊന്ന സംഭവത്തില്‍ അമ്മ അറസ്റ്റില്‍. ചെടേക്കാൽ സ്വദേശി ഷാഹിനയാണ് പിടിയിലായത്. കഴിഞ്ഞ മാസം പതിനാറാം തീയതിയാണ് കേസിനാസ്പതമായ സംഭവം നടന്നത്. അമിതമായ രക്തസ്രവത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ഗര്‍ഭിണിയായിരുന്ന എന്ന് പരിശോധനയില്‍ കണ്ടെത്തിയ ഡോക്ടറാണ് വീട്ടില്‍ തിരച്ചില്‍ നടത്താന്‍ ആവിശ്യപ്പെട്ടത്. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കട്ടിലിനടിയില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. 

പോസ്റ്റ്മോര്‍ട്ടത്തിലാണ് കുഞ്ഞിന്റെ കഴുത്തില്‍ എന്തോ വയര്‍ ഉപയോഗിച്ച് മുറിക്കിയതായി കണ്ടെത്തിയത്. ചോദ്യം ചെയ്യലിനൊടുവിലാണ് കുഞ്ഞിന്റെ അമ്മയാണ് കൊലയ്ക്ക് പിന്നിലെന്ന് വ്യക്തമായത്. ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് ഉണ്ടായിരുന്നു എന്നാല്‍ വീണ്ടും ഒരു കുട്ടി ആയതിന്റെ ജാള്യത മാറക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. അതേ സമയം യുവതി ഗര്‍ഭിണിയാണെന്ന വിവരം മറച്ചു വച്ചിരുന്നതായി ഭര്‍ത്താവും ബന്ധുക്കളും പറയുന്നു. 

ENGLISH SUMMARY:Mother arrest­ed for stran­gling baby to death
you may also like this video