വികൃതി സഹിക്കാനായില്ല, നാലു വയസുകാരിയുടെ തല ചുമരില്‍ ഇടിപ്പിച്ച് കൊ ലപ്പെടുത്തി അമ്മ

Web Desk

പൂനെ

Posted on July 30, 2020, 2:57 pm

മകള്‍ വികൃതി കാണിച്ചതിന് നാലു വയസുകാരിയെ കൊലപ്പെടുത്തി അമ്മ. ഭര്‍ത്താവിനോട് കുട്ടി കുസൃതി കാണിച്ചത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഇവര്‍ വേരത്തെ വിളിച്ച് പരാതിപ്പെട്ടിരുന്നു. ഇതു കഴിഞ്ഞും കുട്ടി വികൃതി തുടര്‍ന്നതോടെയാണ് അമ്മ കുട്ടിയെ കൊലപ്പെടുത്തിയത്. തല ചുമരില്‍ ഇടിപ്പിച്ച ശേഷം കഴുത്തില്‍ കേബിള്‍ മുറുക്കി കൊല ചെയ്യുകയായിരുന്നു.

പൂനെയ്ക്ക് സമീപമുളള പിംപ്രി ചിഞ്ച്വാടിലെ ഭലേകര്‍ നഗറിലാണ് സംഭവം. വീട്ടിലെ ഭിത്തിയില്‍ ഇടിച്ചും ഒച്ചയിട്ടും നടന്നിരുന്ന കുട്ടിയോട് അടങ്ങിയിരിക്കാൻ പറഞ്ഞു. ഇത് അനുസരിക്കാത്തതില്‍ ദേഷ്യം വന്ന സ്ത്രീ കുട്ടിയുടെ തല ഭിത്തിയില്‍ ഇടിയ്ക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. പിതാവിന്റെ പരാതിയെ തുടര്‍ന്ന് സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് പൊലീസിനോട് ഇവര്‍ സമ്മതിച്ചിട്ടുണ്ട്.

ENGLISH SUMMARY: moth­er ki lled daugh­ter

YOU MAY ALSO LIKE THIS VIDEO