അമ്മയുടെ അവി ഹിതം അച്ഛനോട് പറയുമെന്ന് പറഞ്ഞ ഒമ്പതു വയസ്സുകാരനായ മകനെ അമ്മ കൊ ലപ്പെടുത്തി. ടവൽ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊ ല്ലുകയായിരുന്നു. നാല്‍ഗോണ്ട ജില്ലയില്‍ കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. കുഴല്‍ക്കിണർ പണിക്കാരനായ ഭർത്താവ് ജോലിയ്ക്കായി പുറത്ത് പോകുമ്പോൾ അന്യപുരുഷന്മാർ വീട്ടിലേയ്ക്കെത്തുന്നത് പതിവായിരുന്നു.
ഇത് കാണാനിടയായ കുട്ടി അച്ഛനോട് ഇക്കാര്യം പുറയുമെന്ന് പറഞ്ഞതോടെ അമ്മ ടവൽ ഉപയാേഗിച്ച് കൊ ലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഭർത്താവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അമ്മയെ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുകയും ചെയ്തു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ മകനെ കൊന്നത് താനാണെന്ന് ഇവർ സമ്മതിക്കുകയായിരുന്നു.
English Summary: Mother kil led her son in Hydrabad.
you may also like this video;